ഡോക്ടർ അർജുൻ പരമേശ്വർ, ഷാജഹാൻ കെ.പി. എന്നിവരാണ് സഹ നിർമ്മാതാക്കൾ. മെയ് ഒന്നിന് പ്രദർശനത്തിനെത്തുന്ന ചിത്രത്തിൽ പ്രായംചെന്ന ഒരു അച്ഛന്റേയും യുവാവായ മകന്റേയും ആത്മബന്ധത്തിന്റെ കഥ പറയുന്നു. ഒപ്പം, ഈ സിനിമ കാലിക പ്രസക്തമായ പല വിഷയങ്ങളും ചർച്ച ചെയ്യുന്നുണ്ട്. ഈ സിനിമയിലെ അഭിനയത്തിന് ഉണ്ണി നായർക്ക് ഫിലിം ക്രിട്ടിക്സ് അവാർഡും നിരവധി വിദേശ ചലച്ചിത്ര മേളകളിൽ പുരസ്കാരങ്ങളും ലഭിച്ചിരുന്നു.
advertisement
ഛായാഗ്രഹണം- വിവേക് വസന്ത, ലക്ഷ്മി, ക്രിയേറ്റീവ് ഡയറക്ടർ & എഡിറ്റർ- അഷ്ഫാക്ക് അസ്ലം, സംഗീതം- മുസ്തഫ അമ്പാടി, ഗാനരചന- റഫീഖ് അഹമ്മദ്, മൊയതീൻ കുട്ടി എൻ., ഗായകർ- ഹരിചരൺ, സിതാര, ഹരിശങ്കർ, ജയലക്ഷ്മി, യൂനസിയോ; പ്രൊഡക്ഷൻ കൺട്രോളർ- സേതു അടൂർ, പ്രൊഡക്ഷൻ ഡിസൈൻ- രാജീവ് കോവിലകം, കാസ്റ്റിങ്ങ് ഡയറക്ടർ-അബു വളയംകുളം, ആർട്ട്- ഷിബു വെട്ടം, പ്രൊഡക്ഷൻ മാനേജർ- മുനവ്വർ വളാഞ്ചേരി, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ- ബാബു ജെ. രാമൻ, ലൊക്കേഷൻ മാനേജർ- അഫ്നാസ് താജ്, മീഡിയ മാനേജർ- ജിഷാദ് വളാഞ്ചേരി, ഡിസൈൻ ഗിരിഷ് വി.സി., സായ് രാജ് കൊണ്ടോട്ടി എഫ്.എൽ., വിതരണം- എക്സ് സ്കേപ് സ്റ്റുഡിയോ, പി.ആർ.ഒ.- എ.എസ്. ദിനേശ്.