ഏപ്രിൽ 16 നാണ് കഴിഞ്ഞവര്‍ഷത്തെ ജെ.സി ഡാനിയേല്‍ പുരസ്‌കാരം ഏറ്റുവാങ്ങിയത്. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന പ്രസിഡന്റാണ്.
ഏഴുവീതം ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടി. മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാര്‍ഡും മൂന്ന് സംസ്ഥാന അവാര്‍ഡുകളും നേടിയിട്ടുണ്ട്.
പിറവി(1988 ), സ്വം(1994 ), വാനപ്രസ്ഥം(1999 ), നിഷാദ്(2002 ), കുട്ടിസ്രാങ്ക്(2009 ), സ്വപാനം(2013 ), ഓള് (2018 ) എന്നിങ്ങനെ ഏഴ് ചിത്രങ്ങള്‍ സംവിധാനം ചെയ്തു.
40 ഓളം സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ചു.അന്തരിച്ച അതുല്യകലാകാരന്‍ ജി അരവിന്ദന്റെ ഛായാഗ്രാഹകന്‍ എന്ന നിലയില്‍ മലയാളത്തിലെ നവതരംഗ സിനിമയക്ക് സര്‍ഗാത്മകമായ ഊര്‍ജം പകര്‍ന്നു നല്‍കി.അരവിന്ദന്റെ ആദ്യത്തെയും അവസാനത്തെയും ചിത്രങ്ങൾ ഒഴികെ അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളിൽ ഒമ്പതിനും ഛായാഗ്രാഹകൻ ഷാജി ആയിരുന്നു.
advertisement
ഛായാഗ്രഹകൻ എന്ന നിലയിൽ പേരെടുത്ത ശേഷം സംവിധായകൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ 'പിറവി' 1989 ലെ കാൻ ചലച്ചിത്രമേളയിൽ ക്യാമറ ഡി'ഓർ - മെൻഷൻ ഡി'ഓണർ നേടി. രാജ്യത്തെ ആദ്യത്തെ ചലച്ചിത്ര-ടെലിവിഷൻ അക്കാദമിയായ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആദ്യ ചെയർമാനായിരുന്നു അദ്ദേഹം. 1998 മുതൽ 2001 വരെ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (IFFK) എക്സിക്യൂട്ടീവ് ചെയർമാനുമായിരുന്നു.
ആദ്യ ചിത്രമായ പിറവിക്ക് മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് നേടി. സ്വം, വാനപ്രസ്ഥം എന്നീ ചിത്രങ്ങൾക്ക് മികച്ച സംവിധായകനുള്ള രണ്ട് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും അദ്ദേഹം നേടി.
ലോകമെമ്പാടുമുള്ള എഴുപതോളം ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുകയും 31 പുരസ്‌കാരങ്ങള്‍ നേടുകയുംചെയ്ത 'പിറവി', കാന്‍ ചലച്ചിത്രമേളയില്‍ പാംദോറിന് നാമനിര്‍ദേശം ചെയ്യപ്പെട്ട 'സ്വം', കാനില്‍ ഔദ്യോഗികവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച 'വാനപ്രസ്ഥം' തുടങ്ങിയ ചിത്രങ്ങളിലൂടെ അന്തര്‍ദേശീയതലത്തില്‍ മലയാളസിനിമയ്ക്ക് അഭിമാനകരമായ അംഗീകാരങ്ങള്‍ നേടിത്തന്നു.
ആദ്യചിത്രമായ പിറവിക്ക് കാന്‍ ഫിലിം ഫിലിം ഫെസ്റ്റിവല്ലില്‍ ഗോള്‍ഡന്‍ ക്യാമറ പ്രത്യേക പരാമര്‍ശമടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. രണ്ടാമത്തെ ചിത്രമായ സ്വം കാന്‍ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക മലയാളചലച്ചിത്രമാണെന്ന സവിശേഷതയുമുണ്ട്. ഫ്രഞ്ച് സഹകരണത്തോടെ നിർമിച്ച വാനപ്രസ്ഥത്തിന്റെ സഹനിർമാതാവായും നായകനായും വന്നത് മോഹൻലാൽ ആയിരുന്നു.
കൊല്ലം കണ്ടച്ചിറയില്‍ എന്‍ കരുണാകരന്റെയും ചന്ദ്രമതിയുടെയും മൂത്തമകനാണ്. പള്ളിക്കര സ്‌കൂള്‍, യൂണിവേഴ്‌സിറ്റി കോളേജ് തിരുവനന്തപുരം എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1971 ല്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ ചേര്‍ന്ന് ഛായാഗ്രഹണത്തില്‍ ഡിപ്ലോമ നേടി.
പ്രശസ്ത ചലച്ചിത്രകാരന്മാരായ കെ ജി ജോര്‍ജ്,മോഹൻ, പത്മരാജൻ,ലെനിൻ രാജേന്ദ്രൻ, എം ടി വാസുദേവന്‍ നായര്‍, ഹരിഹരൻ, രഘുനാഥ് പലേരി, കെപി കുമാരൻ എന്നിവര്‍ക്കൊപ്പവും ഷാജി എന്‍ കരുണ്‍ ഛായാഗ്രാഹകനായി പ്രവര്‍ത്തിച്ചു.
ഭാര്യ അനസൂയ വാര്യർ. അനിൽ, അപ്പു എന്നിവർ മക്കളാണ്.
Summary: Noted Malayalam film director and cinematographer Shaji N Karun passes away in Thiruvananthapuram. He was 73. Karun is known for his movies Piravi, Swam, Vanaprastham, Kutty Srank are his noteworthy movies. His maiden directorial Piravi grabbed the first ever national award. Swam and Vanaprastham grabbed the state awards as well. He was the first ever chairman to the Kerala State Chalachithra Akademi