ശിവ സായിയും അരുൺ ചന്തുവും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ മികച്ച പ്രതികരണത്തിന് പിന്നാലെ അതേ ടീം ഒന്നിക്കുന്ന പുതിയ ചിത്രം അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. മണിയൻ ചിറ്റപ്പൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സുരേഷ് ഗോപിയാണ് ടൈറ്റിൽ റോളിൽ എത്തുന്നത്. ഗനചാരിയുടെ കഥ എഴുതിയ ശിവസായിയും സംവിധായകൻ അരുൺ ചന്തുവും ചേർന്ന് തന്നെയാണ് മണിയൻ ചിറ്റപ്പനും എഴുതുന്നത്. റിക്ക് & മോർട്ടി എന്ന ആനിമേറ്റഡ് സയൻസ് ഫിക്ഷൻ സിറ്റ് കോമിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കുന്നതെന്ന് നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു.
advertisement
ആഗോള തലത്തിൽ വിവിധ ഫെസ്റ്റുകളിൽ അംഗീകാരങ്ങൾ സ്വന്തമാക്കിയ ശേഷം കേരളത്തിൽ നടന്ന കേരള പോപ് കോണിന്റെ ഭാഗമായും ഈ ചിത്രം പ്രദർശിപ്പിക്കപ്പെട്ടിരുന്നു. വളരെ മികച്ച പ്രേക്ഷകപ്രതികരണമാണ് ചിത്രത്തിന് അവിടെയും ലഭിച്ചത്. ഇതെക്കൂടാതെ മികച്ച ചിത്രം, മികച്ച വിഷ്വൽ എഫക്ട്സ് എന്ന വിഭാഗങ്ങളിൽ ന്യൂ യോർക്ക് ഫിലിം അവാർഡ്‌സ്, ലോസ് ഏഞ്ചലസ് ഫിലിം അവാർഡ്‌സ്, തെക്കൻ ഇറ്റലിയിൽ വെച്ച് നടന്ന പ്രമാണ ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിലും അമേരിക്ക, യൂറോപ്പ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ഫെസ്റ്റുകളിലും ‘ഗഗനചാരി’ പ്രദർശിപ്പിച്ചിരുന്നു.