നടി മംമ്ത മോഹൻദാസ് ഒരുക്കിയ 'ലോകമേ' എന്ന സംഗീത ആൽബവും നേരത്തെ മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജ് വഴി റിലീസ് ചെയ്തിരുന്നു. ഈ പോസ്റ്റും വളരെ വേഗം വൈറലായിരുന്നു. ഈ പോസ്റ്റിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ബാനി ചന്ദ് ബാബുവും വിനീത് കുമാറും ചേർന്ന് ഒരുക്കിയ ഈ സംഗീത ആൽബം നിർമ്മിച്ചിരിക്കുന്നത് മംമ്ത മോഹൻദാസ് പ്രൊഡക്ഷൻസാണ്. സംവിധാനവും എഡിറ്റിങ്ങുമാണ് ബാനി ചന്ദ് ബാബു നിർവ്വഹിച്ചത്. സംഗീതം നിർവ്വഹിച്ചിരിക്കുന്നത് വിനീത് കുമാറാണ്. ആർജെ ഏകലവ്യനാണ് ഇതിൽ വേഷമിട്ടിരിക്കുന്നത്.
advertisement
സമകാലിക വിഷയങ്ങളിൽ ഇടപെടാനും, പ്രതികരിക്കാനും, അതിനെ ചർച്ച ചെയ്യാനും ആഗ്രഹിക്കുന്നവരാണ് മലയാളികൾ. അവരോട് സംവദിക്കുകയാണ് ഏകലവ്യൻ തന്റെ വരികളിലൂടെ. ഒരു വലിയ ക്യാൻവാസിൽ ഇത്രയും വലിയ ഒരു ടീമിനെ ഭംഗിയായി സമന്വയിപ്പിച്ചു ഒരു കൊമേർഷ്യൽ പാക്കേജ് ആണ് സംവിധായകൻ ബാനി ചന്ദ് ബാബു ഒരുക്കിയിരിക്കുന്നത്.
വൈറൽ ആയി മാറിയ ഏകലവ്യന്റെ റാപ്പ് ഗാനം അതിന്റെ ആശയം ചോർന്നു പോകാതെ പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിച്ചിരിക്കുകയാണ് ബാനി ചന്ദ്. മംമ്ത മോഹൻദാസ് പ്രൊഡക്ഷൻ നിർമ്മിക്കുന്ന ആദ്യ സംരംഭമാണ് ഈ മ്യൂസിക് സിംഗിൾ. ഒരു സിനിമ നിർമ്മിക്കുന്ന ഗൗരവത്തോടെ മലയാളത്തിനു മികച്ച ഒരു ഗാനം സമ്മാനിച്ചിരിക്കുകയാണ് നിർമാതാക്കൾ. അഭിനന്ദൻ രാമാനുജം ആണ് ക്യാമറ. പ്രസന്ന മാസ്റ്റർ നൃത്താസംവിധാനം ചെയ്തിരിക്കുന്നു.