TRENDING:

ഇതെല്ലാം അധ്വാനത്തിന്റെ നേട്ടങ്ങൾ; സമോസയും ഗുലാബ് ജാമുനുമായി മിയ ഖലീഫ

Last Updated:

Mia Khalifa thanks farmers for her share of gulab jamun and samosa | ഇന്ത്യൻ ഭക്ഷണങ്ങൾ കഴിക്കുന്ന വീഡിയോയുമായി മിയ ഖലീഫ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കർഷക സമരത്തെക്കുറിച്ചുള്ള ട്വീറ്റിന് പ്രതിഷേധം ഉയർന്നതോടു കൂടി ഇന്ത്യൻ ഭക്ഷണങ്ങൾ കഴിക്കുന്ന വീഡിയോയുമായി മിയ ഖലീഫ. എഴുത്തുകാരി രൂപി കൗർ ആണ് തനിക്ക് ഭക്ഷണങ്ങൾ എത്തിച്ചു നൽകിയത് എന്ന് മിയ. ഗുലാബ് ജാമുൻ കിട്ടിയത് കനേഡിയൻ എം.പി.യായ ജഗ്‌മീത് സിങ്ങിൽ നിന്നുമാണെന്നു മിയ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു.
advertisement

മിയ ട്വീറ്റ് പോസ്റ്റ് ചെയ്യാൻ പണം വാങ്ങി എന്ന ആരോപണത്തിനുള്ള മറുപടി കൂടിയാണ് ഈ വീഡിയോ ട്വീറ്റ്. ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകരുണ്ട് ഇവർക്ക്. കേരളത്തിലും എണ്ണം തീരെ കുറവല്ല. കേവലം മൂന്നു മാസം മാത്രം പോൺ മേഖലയിൽ പ്രവർത്തിക്കുകയും, ശേഷം ആങ്കറിംഗ് രംഗത്തേക്ക് ചുവടുമാറ്റുകയും ചെയ്ത താരമാണ് മിയ.

ലെബനീസ് വംശജയായ മിയ ഒട്ടേറെ ബ്രാൻഡുകളുടെ മുഖമാണ്. ആങ്കർ ആയി മാറിയെങ്കിലും ഗ്ലാമർ തീർത്തും കുറയ്ക്കാതെയുള്ള വരവാണ് ഇവരുടേത്. ജീവകാരുണ്യ പ്രവർത്തനങ്ങളിലും മിയ തന്റേതായ സംഭാവനകൾ പലപ്പോഴായി നൽകിയിട്ടുണ്ട്. ഇടയ്ക്ക് തന്റെ കറുത്ത ഫ്രയിമുള്ള വലിയ കണ്ണട മിയ ലേലത്തിന് വച്ചിരുന്നു.

advertisement

വീഡിയോയിൽ മിയയുടെ വാക്കുകൾ ഇങ്ങനെ: "വളരെയേറെ അധ്വാനിച്ചു എന്തെങ്കിലും നേടുന്നത് വളരെ നല്ലൊരു കാര്യമാണ്. ഞാൻ ഈ രുചികരമായ ഭക്ഷണങ്ങൾ നേടിയത് പോലെ," ശേഷം തനിക്ക് ഭക്ഷണം എത്തിച്ചു നൽകിയ രണ്ടുപേർക്കും മിയയുടെ നന്ദി രേഖപ്പെടുത്തുന്നു.

"എന്തിനും ഒരു മൂല്യമുണ്ട്. എന്നെ സംബന്ധിച്ച് അത് സമോസയാണ്. സമോസ കൊണ്ട് എന്നെ വാങ്ങാവുന്നതാണ്," മിയ പറഞ്ഞു. താൻ പണത്തിനു വേണ്ടി ഒന്നും ചെയ്യുന്ന ആളല്ല എന്നാണ് മിയയുടെ ഭാഷ്യം.

എന്തായാലും മിയ കർഷകരോടുള്ള തന്റെ അനുഭാവം വീണ്ടും വീണ്ടും ആവർത്തിക്കുന്നു.

advertisement

പോപ് താരം റിഹാനയും പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗും കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ മിയ ഖലീഫയും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. കർഷക സമരത്തിന്റെ ചിത്രം പങ്കുവെച്ചാണ് മിയ പ്രതികരിച്ചത്.

ഡൽഹിയിൽ എന്ത് മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്നും ഡൽഹിയിൽ ഇന്റർനെറ്റ് വിച്ഛേദിച്ചെന്നും ട്വീറ്റിൽ മിയ ഖലീഫ പറയുന്നു. റിഹാനയുടേയും ഗ്രെറ്റയുടേയും കർഷക സമരത്തെ കുറിച്ചുള്ള ട്വീറ്റുകൾ ചർച്ചായകുന്നതിനിടയിലാണ് മിയയുടേയും ട്വീറ്റ് വരുന്നത്.

advertisement

റിഹാനയ്ക്ക് 18 കോടി?

യു‌എസ്‌ പോപ്പ് താരം റിഹാനയുടെ ഒരൊറ്റ ട്വീറ്റാണ് കർഷകരുടെ പ്രതിഷേധത്തെ ആഗോള ശ്രദ്ധയിൽപ്പെടുത്തിയത്. ഖാലിസ്ഥാനി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന പബ്ലിക് റിലേഷൻസ് സ്ഥാപനം റിഹാനയ്ക്ക് 18 കോടിയിലേറെ രൂപ നൽകിയതായി 'ദി പ്രിന്റ്' റിപ്പോർട്ട് ചെയ്തു.

കാനഡ ആസ്ഥാനമായുള്ള പൊയറ്റിക് ജസ്റ്റിസ് ഫൌണ്ടേഷന്റെ (പി‌.ജെ.‌എഫ്.) സ്ഥാപകനായ മോ ധാലിവാൾ ആണ് സ്വീഡിഷ് പരിസ്ഥിതി പ്രവർത്തകയായ ഗ്രെറ്റ തുൻ‌ബെർഗ് ട്വീറ്റ് ചെയ്ത വിവാദമായ ‘ടൂൾകിറ്റ്’ സൃഷ്ടിച്ചതെന്ന ആരോപണവും ശക്തമാണ്. ഇതുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന സ്കൈറോക്കറ്റ് എന്ന പിആർ സ്ഥാപനത്തിന്റെ ഡയറക്ടർമാരിൽ ഒരാളാണ് മോ ധാലിവാൾ.

മലയാളം വാർത്തകൾ/ വാർത്ത/Film/
ഇതെല്ലാം അധ്വാനത്തിന്റെ നേട്ടങ്ങൾ; സമോസയും ഗുലാബ് ജാമുനുമായി മിയ ഖലീഫ
Open in App
Home
Video
Impact Shorts
Web Stories