TRENDING:

നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്യാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്

Last Updated:

ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിൽ നിന്ന് ഒഴിവാകാൻ കാരണം ആവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പ് മൂന്ന് തവണ സുരാജിന് നോട്ടീസ് അയച്ചെങ്കിലും പ്രതികരിച്ചില്ല

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അമിത വേഗത്തെ തുടർന്ന് വാഹനാപകടം ഉണ്ടായതിന് നടൻ സുരാജ് വെഞ്ഞാറമൂടിൻ്റെ (Suraj Venjaramoodu) ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി. നടൻ സഞ്ചരിച്ച കാർ ഇടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റിരുന്നു. തമ്മനം-കാരണക്കോടം റോഡിലാണ് കേസിനാസ്പദമായ സംഭവം. 2023 ജൂലൈ 29ന് രാത്രിയിൽ സുരാജിന്റെ അമിതവേഗതയിൽ വന്ന കാർ മഞ്ചേരി സ്വദേശി ശരത്തിൻ്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. ശരത്തിൻ്റെ (31) വലതുകാലിൻ്റെ പെരുവിരലിന് പൊട്ടലും മറ്റ് കാൽവിരലുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
സുരാജ് വെഞ്ഞാറമൂട്
സുരാജ് വെഞ്ഞാറമൂട്
advertisement

പാലാരിവട്ടം പോലീസ് കേസെടുത്ത് എഫ്ഐആർ മോട്ടോർ വാഹന വകുപ്പിന് കൈമാറി.

ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിൽ നിന്ന് ഒഴിവാകാൻ കാരണം ആവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പ് മൂന്ന് തവണ സുരാജിന് നോട്ടീസ് അയച്ചെങ്കിലും പ്രതികരിച്ചില്ല. ഇതേത്തുടർന്നാണ് ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ വകുപ്പ് തീരുമാനിച്ചത്.

Summary: The Motor Vehicles Department has initiated steps to suspend driving license of actor Suraj Venjaramoodu for over speeding his car, which hit and injured a two-wheeler rider in 2023 

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്യാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്
Open in App
Home
Video
Impact Shorts
Web Stories