TRENDING:

വെള്ളത്തിന് പകരം വെള്ളം തന്നെ; പണവും രത്നങ്ങളുമല്ല

Last Updated:

Short film drives home the message of water conservation | എപ്പോഴെങ്കിലും ദാഹിച്ചലഞ്ഞിട്ടുണ്ടോ? ഇല്ലെങ്കിൽ ഈ ചിത്രം കാണുക

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
എപ്പോഴെങ്കിലും ദാഹിച്ചലഞ്ഞിട്ടുണ്ടോ? ഒരു ദിവസം പൈപ്പിൽ വെള്ളം വന്നില്ലെങ്കിൽ തന്നെ അക്ഷമരാവുന്ന എത്രയോ പേർ നമുക്കിടയിലുണ്ട്. സുഡാനി ഫ്രം നൈജീരിയയിലെ ആ ഒരു രംഗം തന്നെ ധാരാളം. വീട്ടിലെ പൈപ്പിൽ നിന്നും വെള്ളം തുറന്നു വിടുന്നത് കണ്ട് അകത്തു നിന്നും ഓടി വന്നു അത് തടയുന്ന സാമുവലിന്റെ മനസ്സിൽ ആഫ്രിക്കയിൽ കിലോമീറ്ററുകളോളം നടന്നു വെള്ളം ചുമന്നു കൊണ്ടുവരുന്ന അയാളുടെ കുഞ്ഞു പെങ്ങളുടെ മുഖമാണ് തെളിയുന്നത്. അങ്ങനെ എത്രയോ പേർ ഈ ലോകത്തു ജീവിക്കുന്നു. എല്ലാ സുഖലോലുപതയിൽ നിന്നും വെള്ളം എന്ന ജീവന്റെ അവശ്യ ഘടകത്തിന്റെ വില മനസ്സിലാക്കി കൊടുക്കുന്ന ഹ്രസ്വ ചിത്രമാണ് റെയ്ൻ ഓഫ് ലൈഫ്.
advertisement

ആകാശപ്പറക്കലിനിടെ വിമാനം തകരാറിലായി മരുഭൂമിയിൽ അകപ്പെടുന്ന ദമ്പതികളിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്. കയ്യിലെ കുപ്പിയിലെ ജലം കൂടി തീർന്നു പോകുന്നതോടു കൂടി കൊടും ചൂടിൽ അവശരായി അലയുകയാണിവർ. മുന്നിൽ വന്നുപെടുന്ന മരുഭൂമിയിലെ ഗോത്ര വർഗ വിഭാഗത്തിലെ യുവാവ് കയ്യിലൊരു കുപ്പി വെള്ളവുമായി ഇവരുടെ മുന്നിൽപ്പെടുന്നു. പക്ഷെ ഇവരുടെ കണക്കുകൂട്ടലുകൾ മുഴുവൻ അയാൾ തെറ്റിക്കുന്നു.

ജല സംരക്ഷണത്തിന്റെ മൂല്യം എന്തെന്ന് പറയുന്ന സന്ദേശം കൈമാറുന്ന ചിത്രമാണിത്. സ്റ്റാജൻ വി. ജെയാണ് സംവിധാനം. സീജോ പൊന്നൂർ നിർമ്മിച്ച ഹ്രസ്വ ചിത്രത്തിന്റെ ഛായാഗ്രാഹകൻ ക്രിഷ് കൈമളാണ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Film/
വെള്ളത്തിന് പകരം വെള്ളം തന്നെ; പണവും രത്നങ്ങളുമല്ല