തോപ്പിൽ ജോപ്പൻ , കുട്ടനാടൻ മാർപാപ്പ , അടുപുലിയാട്ടം തുടങ്ങിയ ഹിറ്റ് സിനിമകളുടെ നിർമാതാവും സാമൂഹിക പ്രവർത്തകനുമായ നൗഷാദ് ആലത്തൂർ ചികിൽസാ ചിലവിലേക്ക് 25, 000 രൂപ ആദ്യ ധനസഹായം നൽകി. കൂടാതെ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രവും സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം ശ്രദ്ധപിടിച്ചുപറ്റുകയും ചെയ്ത വൈറൽ 2019 എന്ന സിനിമയിൽ വ്യത്യസ്തയായ ഒരു കോളേജ് കുമാരിയുടെ കഥാപാത്രവും സേതുലക്ഷ്മിക്കായി കാത്തുവച്ചിട്ടുണ്ട്.
advertisement
സേതുലക്ഷ്മിയുടെ മകന് ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബമുണ്ട്. 13, 12 വയസ്സുള്ള കുട്ടികളാണ്. ജീവിക്കാനുള്ള ആഗ്രഹം അതിയായുണ്ട്. മൂത്ത മകന് ഒരു 18 വയസ്സെങ്കിലും ആയെങ്കിൽ തനിക്കു സങ്കടമില്ലായിരുന്നെന്ന് ദുഖത്തോടെ തന്റെ മകൻ പറയുന്നത് കേട്ട്നിൽക്കാനേ സേതുലക്ഷ്മിക്ക് സാധിക്കൂ. കഴിയുമെങ്കിൽ മനസ്സിലെ ദുഃഖഭാരം മകൻ അറിയാതെ കാക്കാം. O പോസിറ്റീവ് രക്ത ഗ്രൂപ്പിലെ കിഡ്നിയാണ് വേണ്ടത്.
മാതൃകാപരമായ ഈ പ്രവർത്തി എറ്റെടുത്ത് മലയാള സിനിമാലോകതത്തിനകത്തും പുറത്തും ഉള്ളവർ ചികിത്സാ ചിലവിലേക്കുള്ള മുഴുവൻ തുകയും സംഭാവന നൽകി ഈ കുടുംബത്തെ കരകയറ്റുമെന്നാണ് സേതുലക്ഷ്മിയുടെ പ്രതീക്ഷ.
