TRENDING:

പാകിസ്ഥാനി അഭിനേതാക്കൾക്കും കലാപ്രവർത്തകർക്കും ഓൾ ഇന്ത്യൻ സിനി വർക്കേഴ്സ് അസോസിയേഷന്റെ 'കടക്കു പുറത്ത്'

Last Updated:

ഇന്ത്യൻ സൈന്യത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തെ തുടർന്നാണ് തീരുമാനം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യൻ സിനിമ മേഖലയിൽ പ്രവർത്തിക്കുന്നതിന് പാകിസ്ഥാനി കലാകാർക്കും അഭിനേതാക്കൾക്കും വിലക്കേർപ്പെടുത്തി ഓൾ ഇന്ത്യൻ സിനി വർക്കേഴ്സ് അസോസിയേഷൻ. ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ ഇന്ത്യൻ സൈന്യത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തെ തുടർന്നാണ് തീരുമാനം. ഏതെങ്കിലും സംഘടന പാകിസ്ഥാനി കലാകാരന്മാരുമായി സഹകരിക്കാൻ നിർബന്ധം പിടിച്ചാൽ അവർക്കും വിലക്കേർപ്പെടുത്തും. അസോസിയേഷൻ ജനറൽ സെക്രട്ടറി റോണക് സുരേഷ് ജെയിൻ പുറപ്പെടുവിച്ച പ്രസ്താവനയാണിത്.
advertisement

ഭീകരാക്രമണത്തിന് പിറകെ പാക് കലാകാരന്മാരെ ബഹിഷ്‌ക്കരിക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നു വന്ന സാഹചര്യത്തിലാണ് കടുത്ത നടപടിയുമായി അസോസിയേഷൻ മുന്നോട്ടു പോകുന്നത്. മഹാരഷ്ട്ര നവനിർമ്മാൺ സേനയുടെ (എം.എൻ.എസ്) ഫിലിം ഡിവിഷൻ, മ്യൂസിക് ലേബൽ കമ്പനികളോട് പാകിസ്ഥാൻ ആർട്ടിസ്റ്റുമാരോടുള്ള സഹകരണം അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. ആതിഫ് അസ്‌ലം, രഹാത് ഫത്തേഹ് അലി ഖാൻ എന്നീ ഗായകരുടെ ഗാനങ്ങൾ ടി-സീരീസ് തങ്ങളുടെ യൂട്യൂബ് ചാനലിൽ നിന്നും നീക്കം ചെയ്തിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
പാകിസ്ഥാനി അഭിനേതാക്കൾക്കും കലാപ്രവർത്തകർക്കും ഓൾ ഇന്ത്യൻ സിനി വർക്കേഴ്സ് അസോസിയേഷന്റെ 'കടക്കു പുറത്ത്'