ഭൂത കാലവും വർത്തമാനകാലവും മാറിമറിയുന്ന ഫ്രയിമുകളിലൂടെ രണ്ടനുജന്മാരുടെ 'ബിഗ് ബ്രദറായ' സച്ചിയുടെ ജീവിതം ആരംഭിക്കുന്നു. രണ്ട് പതിറ്റാണ്ടിലേറെ ഇരുമ്പഴിക്കുള്ളിലായിരുന്നു സച്ചി എന്ന് പുറം ലോകം ധരിച്ചിരുന്നെങ്കിൽ, നിഗൂഢത നിറഞ്ഞ മറ്റെന്തോ കൂടി അയാൾക്കുണ്ട്. ഇരുട്ടിൽ നിന്നും തെളിഞ്ഞു വരുന്ന മറ്റൊരു ഭൂതകാലം. വർത്തമാനത്തിന് ഒഴിഞ്ഞു മാറി പോകാൻ സാധിക്കാത്ത ഭൂതകാലം.
ആറ് വർഷത്തെ ഇടവേളക്ക് ശേഷമുള്ള മോഹൻലാൽ-സിദ്ധിഖ് കൂട്ടുകെട്ടാണ് ബിഗ് ബ്രദർ. സച്ചിദാനന്ദൻ എന്ന മോഹൻലാൽ കഥാപാത്രത്തെ ചുറ്റിപറ്റി സഞ്ചരിക്കുന്ന രീതിയിലാണ് കഥയുടെ സഞ്ചാരം. സസ്പെൻസ് ആക്ഷൻ ത്രില്ലറിൽ പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് എന്താണോ, അതെല്ലാം അടങ്ങിയ ആദ്യ പകുതി, രണ്ടാം പകുതിയിലേക്കുള്ള ക്ഷണം നൽകുന്നു. ജയിലിന് പുറത്തെ സച്ചിദാനന്ദന്റെ ജീവിതം ഇനി എങ്ങോട്ട്? സച്ചിയുടെ നിയോഗമെന്ത്?
advertisement