ഇതിനെതിരെ സംവിധായകൻ തന്നെ നേരിട്ടു രംഗത്തു വരികയായിരുന്നു. മത്സര വിഭാഗം കിട്ടിയില്ലെങ്കിലും സാംസ്‌കാരിക വകുപ്പ് മന്ത്രിയെ നേരിട്ടു കണ്ടു കാര്യം ബോധിപ്പിക്കാൻ ഒരുങ്ങുകയാണു സംവിധായകൻ വി.സി. അഭിലാഷ്.
ഇന്ദ്രൻസിന്റെ ആളൊരുക്കത്തിനു IFFK യിൽ അവഗണന
"ബഹുമാനപ്പെട്ട സാംസ്‌കാരിക വകുപ്പ് മന്ത്രിയെ നേരിട്ട് കണ്ട് വിഷയമവതരിപ്പിക്കാനൊരുങ്ങുകയാണ് ഞങ്ങൾ. അവസാന നിമിഷമെങ്കിലും ചലച്ചിത്ര അക്കാദമി തീരുമാനം പുന:പരിശോധിക്കുമെന്നാണ് ഞങ്ങളുടെ വലിയ പ്രതീക്ഷ. 'എന്തുകൊണ്ട് ദേശീയ അവാർഡ് വാങ്ങിയ ആളൊരുക്കത്തിനെ ഒഴിവാക്കി?'- എന്ന ചോദ്യത്തിന് 'സാമൂഹിക പ്രതിബദ്ധതയ്ക്കുള്ള ദേശീയ അവാർഡല്ലേ ആളൊരുക്കത്തിന് ലഭിച്ചത്?' - എന്നാണ് ഈ മേളയിലേക്ക് മലയാളം സിനിമകൾ തെരഞ്ഞെടുത്ത ആദരണീയനായ സിബി മലയിൽ സർ വാർത്ത സമ്മേളനത്തിൽ മറുപടി പറഞ്ഞത്. അദ്ദേഹത്തിന്റെ ആ മറുപടി ഹൃദയത്തിൽ വേദന നിറച്ച് ഇപ്പോഴും അമ്പരപ്പ് സൃഷ്ടിക്കുന്നു..!," അഭിലാഷ് ഫേസ്ബുക്കിൽ കുറിക്കുന്നു.
advertisement
ഇന്ദ്രൻസിനു മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും, ചിത്രത്തിന് മികച്ച സാമൂഹ്യ പ്രസക്തിക്കുള്ള ദേശീയ അവാർഡും ലഭിച്ചിരുന്നു.
