ബിജു മോനോടൊപ്പം (Biju Menon) പത്മപ്രിയ (Padmapriya) ഒരു ഇടവേളയ്ക്ക് ശേഷം നായികയായി ഈ ചിത്രത്തിൽ അഭിനയിക്കുന്നു. റോഷന്‍ മാത്യു, നിമിഷ സജയന്‍ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.
E4എന്റര്‍ടൈന്‍മെന്റിന്റെ ബാനറിൽ മുകേഷ് ആര്‍. മേത്ത സി.വി. സാരഥി, ന്യൂ സൂര്യ ഫിലിംസിന്റെ ബാനറിൽ സുനിൽ എ.കെ. എന്നിവർ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠൻ നിർവ്വഹിക്കുന്നു. എഴുത്തുകാരനും പത്രപ്രവർത്തകനുമായ ജി.ആര്‍. ഇന്ദുഗോപന്റെ 'അമ്മിണി പിള്ള വെട്ടു കേസ് ' എന്ന ചെറുകഥയെ ആസ്പദമാക്കി രാജേഷ് പിന്നാടൻ തിരക്കഥ - സംഭാഷണമെഴുതുന്നു.
advertisement
“പത്മപ്രിയ ശക്തമായ ഒരു സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നു, ഞങ്ങൾ സ്‌ക്രിപ്റ്റ് ചെയ്യാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ആ കഥാപാത്രത്തെ അവർ അവതരിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നു. അവരുടെ പ്രായത്തിലെ കഥാപാത്രത്തിനായി ഞങ്ങൾക്ക് വളരെയധികം ഓപ്ഷനുകൾ ഇല്ലായിരുന്നു, അതിനാൽ ഞങ്ങൾ പത്മപ്രിയയെ മനസ്സിൽ വെച്ചാണ് എഴുതിയത്. ഞങ്ങൾ കഥ പറഞ്ഞപ്പോൾ അവർ അത് ചെയ്യാൻ സമ്മതിച്ചു," എന്ന് സംവിധായകൻ പറയുകയുണ്ടായി.
അമ്മിണിപ്പിള്ളയായി ബിജു മേനോനും ഭാര്യ രുക്മിണിയായി പത്മപ്രിയയും അഭിനയിക്കുന്നു.
മലയാളത്തിലെ ചലച്ചിത്ര പോസ്റ്റര്‍ ഡിസൈന്‍ സ്ഥാപനമായ ഓള്‍ഡ് മോങ്ക്സിന്റെ സാരഥിയാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ശ്രീജിത്ത് എൻ ഈ വര്‍ഷത്തെ ജനപ്രിയ ചിത്രങ്ങളിലൊന്നായ 'ബ്രോ ഡാഡിയുടെ' സഹ എഴുത്തുക്കാരൻ കൂടിയാണ്.
സംഗീതം- ജസ്റ്റിന്‍ വര്‍ഗ്ഗീസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- റോഷന്‍ ചിറ്റൂര്‍, ലൈന്‍ പ്രൊഡ്യൂസർ- ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍സ്, പ്രൊഡക്ഷൻ കൺട്രോളർ- ഷാഫി ചെമ്മാട്, കല- ദിലീപ് നാഥ്, മേക്കപ്പ്- റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം- സമീറ സനീഷ്, സ്റ്റിൽസ്- അനീഷ് അലോഷ്യസ്, എഡിറ്റർ- മനോജ് കണ്ണോത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സുനിൽ കാര്യാട്ടുക്കര, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- പ്രണവ് മോഹൻ. പി.ആർ.ഒ.- എ.എസ്. ദിനേശ്.
Summary: Entharu song from Oru Thekkan Thallu Case movie released. The song features Roshan Mathew and Nimisha Sajayan in the lead roles. The movie featuring Biju Menon and Padmapriya in the lead roles is slated for an Onam release