കഴിഞ്ഞ വർഷം വിജയദശമി ദിനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സിനിമയുടെ ചിത്രീകരണം തുടങ്ങുകയും, ശേഷം വളരെ വേഗം തന്നെ ഷൂട്ടിംഗ് പൂർത്തിയാക്കുകയും ചെയ്തു. തിയേറ്റർ റിലീസ് പ്രതീക്ഷിക്കുന്ന ചിത്രമാണ് 'മേപ്പടിയാൻ'.
മാമാങ്കത്തിലെ സിക്സ് പാക്ക് വെടിഞ്ഞാണു ഉണ്ണി മേപ്പടിയാനിലെ ജയകൃഷ്ണനിലേക്കെത്തിയത്. അതേക്കുറിച്ച് ഉണ്ണി ഒരു സോഷ്യൽ മീഡിയ കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു.
"മാമാങ്കത്തിലെ യോദ്ധാവിന്റെ വേഷം ചെയ്യുമ്പോഴാണ് ഈ സിനിമയ്ക്കായി ഞാൻ വാക്ക് കൊടുത്തത്. മാമാങ്കം കഴിഞ്ഞതും ഞാൻ ആരോഗ്യദൃഢഗാത്രനായിരുന്നു. എന്നാൽ മേപ്പടിയാനിലെ ജയകൃഷ്ണനാവാൻ അത് ആവശ്യമില്ല എന്ന് മേപ്പടിയാൻ സംവിധായകനും സംഘവും എന്നെ അറിയിച്ചു.
advertisement
അക്കാര്യം വളരെ സങ്കടകരവും അതേസമയം വെല്ലുവിളി നിറഞ്ഞതുമായിരുന്നു. ആരോഗ്യകരമായ ജീവിതശൈലിയും ശരീരവും ഉപേക്ഷിക്കുക എന്നത് എനിക്കൊരു പേടിസ്വപ്നമായിരുന്നു. എന്നാൽ നല്ലൊരു ചിത്രത്തിനായി കടുത്ത ചിന്താഗതി വച്ച് പുലർത്തുന്നത് അതിലും മോശമാണ്.
മേപ്പടിയാനും ജയകൃഷ്ണനും വേണ്ട ചിന്താഗതിയും ശരീരഭാഷയും സൃഷ്‌ടിക്കാൻ മറ്റൊരു ജീവിതരീതി തന്നെ വേണം എന്ന് ഞാൻ എന്നെത്തന്നെ പറഞ്ഞ് മനസ്സിലാക്കി. ഈ സിനിമ ചിത്രീകരിക്കുമ്പോൾ 93 കിലോ ഭാരമുണ്ടായിരുന്നു.
നല്ലൊരു ഫാമിലി എന്റെർറ്റൈനെർ ആയിരിക്കും ഈ ചിത്രം. ഒരു നടനെന്ന നിലയിൽ എനിക്ക് വെല്ലുവിളി നൽകിയ കഥാപാത്രമാണിത്. അതേസമയം തന്നെ ആരോഗ്യകരമായ ഒരു ജീവിതരീതിയെ മാറ്റിമറിച്ച കഥാപാത്രമാണിത്.
ഇങ്ങനെ പറയുമ്പോഴും എന്തിനു വേണ്ടിയായാലും ഒരാളുടെ ആരോഗ്യം നഷ്‌ടപ്പെടുത്തുന്നതിനെതിരാണ് ഞാൻ. ചില സിനിമകൾക്കും കഥാപാത്രങ്ങൾക്കും ആരോഗ്യദൃഢഗാത്രമായ ശരീരം പോരായ്മയായി കണക്കാക്കാറുണ്ട്. അങ്ങനെയുള്ളപ്പോൾ ജോലി നഷ്‌ടമാവാതിരിക്കാൻ ഇത്തരം രീതികൾ അഭിനേതാക്കൾ ആശ്രയിച്ചു പോകാറുണ്ട്.
ഏവരുടെയും പിന്തുണയ്ക്കും ആശംസയ്ക്കും നന്ദി. മേപ്പടിയാൻ നിങ്ങളെ നിരാശപ്പടുത്തില്ല. ഉടൻ തന്നെ പഴയ മസിലുമായി ഞാൻ തിരികെ വരുന്നതായിരിക്കും."
ഇപ്പോൾ പഴയ ഫിറ്റ്നസ്സിലേക്കുള്ള മടങ്ങിപ്പോക്ക് നടത്തിയിരിക്കുകയാണ് ഉണ്ണി. ഒപ്പം തന്റെ ആരാധകരെയും ഈ ഫിറ്റ്നസ് ചലഞ്ചിലേക്ക് ഉണ്ണി ക്ഷണിച്ചിരുന്നു. നിരവധിപ്പേരാണ് ഉണ്ണിയുടെ ചലഞ്ച് ഏറ്റെടുത്ത് ആകാരവടിവ് നേടിയെടുത്തത്.
Summary: First song from Meppadiyan, movie having Unni Mukundan and Anju Kurian in the lead, is out. Unni had to shed his chiseled frame to play the character Jayakrishnan in the movie