രാജാധിരാജ, മാസ്റ്റർപീസ് സംവിധായകൻ അജയ് വാസുദേവിനൊപ്പം മമ്മൂട്ടി വീണ്ടും കൈകോർക്കുന്നു എന്ന പ്രത്യേകതയുമായാണ് ഷൈലോക്ക് അടുത്ത വാരം തിയേറ്ററിലെത്തുക. ഒരു പണം പലിശക്ക് കൊടുപ്പുകാരന്റെ വേഷത്തിലാണ് മമ്മൂട്ടിയെ പ്രതീക്ഷിക്കാനാവുക. തമിഴ് നടൻ രാജ്കിരൺ ആദ്യമായി മലയാള സിനിമയിൽ അരങ്ങേറുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
ജോബി ജോർജ് ആണ് ചിത്രത്തിന്റെ നിർമ്മാണം. തിരക്കഥയും സംഭാഷണവും അനീഷ് ഹമീദ്, ബിബിൻ മോഹൻ. രെനദീവയുടേതാണ് ക്യാമറ. സംഗീതം ഗോപി സുന്ദർ.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 18, 2020 3:39 PM IST