മനുഷ്യന്റെ ശരാശരി ആയുസിന്റെ നീളം കൂടി വരുന്ന ഇക്കാലത്ത് രോഗികളും അവശരും കുടുംബത്തിനു വലിയൊരു ഭാരമായി തീരുന്നു, ചികിത്സ ചിലവുകള്‍ താങ്ങാനാകാത്ത നിലയില്‍ കൂടിവരുമ്പോള്‍ പ്രത്യേകിച്ചും. ഇവിടുത്തെ ഒരു ജനത അതിനൊരു എളുപ്പ വഴി കണ്ടെത്തിയിരിക്കുന്നു. ഏക പക്ഷീയമായ ദയാവധം. വീട്ടുകാരും നാട്ടുകാരും ഭരണ സംവിധാനവും എല്ലാം അറിഞ്ഞു നടന്നിരുന്ന ഈ കൊടും ക്രൂരത ഇപ്പോള്‍ പല നിഷിപ്ത താല്പര്യങ്ങള്‍ക്ക് വേണ്ടിയും സംഭവിക്കുന്നു.
ജലസമാധി ലൊക്കേഷനിൽ നിന്നും
advertisement
പ്രശസ്ത തമിഴു നടന്‍ എം എസ് ബാസ്കര്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. വിഷ്ണുപ്രകാശ്, രഞ്ജിത് നായര്‍, സന്തോഷ് കുറുപ്പ്, വഞ്ചിയൂര്‍ പ്രവീണ്‍ കുമാര്‍ തുടങ്ങിയവരെ കൂടാതെ പുതുമുഖങ്ങളായ ലിഖ രാജന്‍, ശ്യാം കൃഷ്ണന്‍, അഖില്‍ കൈമള്‍, സരിത, വര്‍ഷ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. വേണു നായര്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ വേണു നായര്‍ നിര്‍മ്മിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് ക്യാമറ കൈകകാര്യം ചെയ്യുന്നത് പ്രജിത്ത്.
ഇരുപത്തിഒൻപത് വര്‍ഷമായി സീരിയല്‍, ഡോകുമെന്ററി, പരസ്യ ചിത്ര നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വേണു നായര്‍ നൂറിലധികം നോണ്‍ ഫീച്ചര്‍ ഫിലിംസ് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. വേണുവിന്‍റെ ഡോകുമെന്ററികള്‍ ഇതിനോടകം നിരവധി സംസ്ഥാന ദേശീയ അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.
