കുടുംബ ചിത്രങ്ങളിലെ നായകനായ കുഞ്ചാക്കോ ബോബൻ വീണ്ടും അത്തരമൊരു കഥയുമായി എത്തിയിരിക്കുന്നു. ഒരു ക്രിസ്ത്യൻ കുടുംബത്തിൽ നടക്കുന്ന ഹാസ്യത്തിൽ പൊതിഞ്ഞ നിമിഷങ്ങളുള്ള ആദ്യ പകുതി. ജോണി ജോണി യെസ് പപ്പ എന്ന നഴ്സറി പാട്ടു പോലെ തന്നെ അച്ഛനോട് അനുസരണയുള്ള മകനാണ് ജോണി (കുഞ്ചാക്കോ). തിരിച്ചും അങ്ങനെ തന്നെ. മൂന്ന് ആൺമക്കളിൽ രണ്ടാമനായ ജോണി, എന്നാൽ കയ്യിലിരിപ്പിന്റെ കാര്യത്തിൽ ആളത്ര പന്തിയല്ല താനും. അയാൾക്കൊരു പ്രണയമുണ്ട്.
അങ്ങനെ ജോണിയെന്ന ലോകത്തെ ചുറ്റിപ്പറ്റി കറങ്ങുന്ന കഥയാണ് ജോണി ജോണി യെസ് അപ്പയുടേത്. ജോണിയുടെ അച്ഛനായി വിജയരാഘവനും അമ്മയായി ഗീതയും എത്തുന്നു. ടിനി ടോമും ഷറഫുദീനും ജോണിയുടെ സഹോദരങ്ങളും. ജോണിയുടെ കള്ളത്തരങ്ങൾ അറിയാവുന്ന മൂത്ത സഹോദരൻ പീറ്റർ പക്ഷെ എന്നെങ്കിലും സംഭവിക്കാവുന്ന ഒരു വിപത്തിന്റെ സൂചന നൽകുന്നുണ്ട്. നാട്ടിൻപുറം പശ്ചാത്തലമാവുന്ന മറ്റൊരു കഥ. ഏതു കള്ളവും ഒരു നാൾ പിടിക്കപ്പെടുമെന്നാണ് പറയുന്നത്. ഒടുവിൽ അതുപോലെ സംഭവിക്കുന്നു. ഉദ്വേഗജനകമായ രണ്ടാം പകുതിയിലേക്ക് സിനിമ കടക്കുന്നു...
advertisement
