സോഷ്യൽ മീഡിയകളിൽ സജീവമായ ലെന, മെയ് 10നാണ് ലെനാസ് മാഗസീൻ ആരംഭിക്കുന്നത്. ആദ്യമായി ചെയ്യുന്ന സജീവ സീരീസ് ആവും 'സോളോ ഫീമെയിൽ ട്രാവലർ'.
ഗോദ സഹ സംവിധായകനായ ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന 'ബോധി, ഗതി, മുക്തി' എന്ന ത്രിഭാഷാ സംഗീത ആൽബത്തിൽ തല മുണ്ഡനം ചെയ്ത വ്യത്യസ്ത ലുക്കിൽ ലെന പ്രത്യക്ഷപ്പെടും. കഴിഞ്ഞ വർഷം അവസാനത്തോടെ തിയേറ്ററുകളിൽ എത്തിയ പവിയേട്ടന്റെ മധുരചൂരൽ ആണ് ലെന നായികാ വേഷം ചെയ്തു പുറത്തിറങ്ങിയ ഏറ്റവും ഒടുവിലത്തെ ചിത്രം. ശേഷം വേറെയും ചിത്രങ്ങളിൽ വേഷമിട്ട ലെനയുടെ തിയേറ്ററിലെത്തിയ ഏറ്റവും പുതിയ ചിത്രം ദുൽഖർ സൽമാൻ നായകനായ ഒരു യമണ്ടൻ പ്രേമകഥയാണ്.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 17, 2019 3:35 PM IST