TRENDING:

അവസാനിച്ചിടത്ത് നിന്നും ആരംഭം; വരുന്നു L2 എമ്പുരാൻ

Last Updated:

Lucifer 2 to be L2 Empuraan | പൃഥ്വിരാജ് ഫേസ്ബുക് പേജ് വഴി വരവറിയിച്ചിട്ടുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അവസാനിച്ചു എന്ന് കരുതിയിരുന്നിടത്തു നിന്നുമാണ് ആരംഭം. അതെ, ലൂസിഫറിന് രണ്ടാം ഭാഗം വരുന്നു. L2 എമ്പുരാൻ എന്നാണ് ചിത്രത്തിന് പേര്. പൃഥ്വിരാജ് ഫേസ്ബുക് പേജ് വഴി വരവറിയിച്ചിട്ടുണ്ട്. ലൂസിഫർ ചിത്രം പുറത്തിറങ്ങി ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ രണ്ടാം ഭാഗം ഉണ്ടാവുമെന്ന ഊഹാപോഹങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ഉയർന്നതാണ്. പലപ്പോഴും അണിയറ പ്രവർത്തകർ തന്നെ ഇത് സമ്മതിച്ചു കൊണ്ടുള്ള കുറിപ്പുകൾ ഫേസ്ബുക് ഉൾപ്പെടുന്ന സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. അപ്പോഴേക്കും വീണ്ടും പ്രതീക്ഷകൾക്ക് പുതിയ മാനം നൽകി ഇക്കഴിഞ്ഞ ദിവസം പൃഥ്വിരാജ് ഒരു പോസ്റ്റുമായി എത്തി.
advertisement

സ്റ്റീഫൻ നെടുമ്പള്ളി അഥവാ എബ്രാം ഖുറേഷി എന്ന നായക വേഷം കൈകാര്യം ചെയ്തത് മോഹൻലാലാണ്. ഖുറേഷിയിൽ നിന്നാണ് രണ്ടാം ഭാഗത്തിന്റെ തുടക്കം. മലയാള സിനിമയിലെ ആദ്യ 200 കോടി ചിത്രം എന്ന നേട്ടം ലൂസിഫറിനുണ്ട്. കൂടാതെ പൃഥ്വിരാജ് 50കോടി ക്ലബ്ബിൽ പേരുള്ള ആദ്യ മലയാളി നടനും, സംവിധായകനും നിർമ്മാതാവും എന്ന നേട്ടം കൂടി കൈവരിച്ചു. മുരളി ഗോപിയാണ് വളരെയധികം പ്രേക്ഷക പ്രീതി നേടിയെടുത്ത ലൂസിഫറിന്റെ തിരക്കഥ രചിച്ചത്. സുജിത് വാസുദേവ് ആണ് ഛായാഗ്രഹണം. നിർമ്മാണം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Film/
അവസാനിച്ചിടത്ത് നിന്നും ആരംഭം; വരുന്നു L2 എമ്പുരാൻ