also read: മലയാള സിനിമ 180 ഡിഗ്രി: മലയാള സിനിമയിൽ ആസ്ഥാന നായിക പട്ടം പൊളിച്ചെഴുതിയവർ
സിനിമയുടെ പോസ്റ്റർ അല്ല, സിനിമയിലെ പോസ്റ്റർ എന്ന കുറിപ്പോടെയാണ് മമ്മൂട്ടി ഇത് പങ്കുവെച്ചിരിക്കുന്നത്. ശരിക്കുമൊരു ഗാനമേള പോസ്റ്ററിന്‍റെ ലുക്കുതന്നെയാണിതിന്. 10000 വാട്ട്സ് അത്യാധുനിക ശബ്ദ സംവിധാനങ്ങളോടെ ഉത്സവവേദികളെ പ്രകമ്പനം കൊള്ളിക്കാൻ കൊച്ചിൻ കലാസദൻ. എന്നാണ് പോസ്റ്ററിലെ വാചകങ്ങൾ. ബുക്കിംഗിന് ഫോൺ നമ്പറിനൊപ്പം സെക്രട്ടറി കൊച്ചിൻ കലാസദൻ , ആലുവ എന്ന അഡ്രസും പോസ്റ്ററിൽ നൽകിയിട്ടുണ്ട്.
advertisement
മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം ഗാനഗന്ധർവനുമായി ബന്ധപ്പെട്ടതാണ് പോസ്റ്റർ എന്നാണ് സൂചന. കലാസദൻ ഉല്ലാസായി മമ്മൂട്ടി എത്തുന്ന ചിത്രമാണ് ഗാനഗന്ധർവൻ.പുതുമുഖം വന്ദിതയാണ് നായിക. രമേഷ് പിഷാരടിയും ഹരി പി നായരമ്പലവും ചേർന്നാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
