TRENDING:

പീലിത്തിരിമുടി കെട്ടി... മാമാങ്കത്തിലെ മമ്മൂട്ടിയുടെ നൃത്തം അടങ്ങിയ വീഡിയോ പുറത്ത്

Last Updated:

Mammootty's celebrated dance from Mamangam movie released | പെൺവേഷം കെട്ടിയാടുന്ന യോദ്ധാവായ മമ്മൂട്ടി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയുടെ നൃത്തം പ്രേക്ഷകർ കാണുന്നത് മാമാങ്കത്തിലൂടെയാണ്. അതും പെൺവേഷം കെട്ടിയാടുന്ന യോദ്ധാവിന്റെ രൂപത്തിൽ. കെ.ജെ. യേശുദാസ് പാടി, മമ്മൂട്ടിയും പെൺകുട്ടികളും ചേർന്ന് ചുവടു വയ്ക്കുന്ന ഗാനമാണിപ്പോൾ പുറത്തു വന്നിരിക്കുന്നത്. മാമാങ്കത്തിലെ ചാവേറുകളുടെ കഥ പറഞ്ഞെത്തിയ ചിത്രമാണിത്.
advertisement

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സെറ്റുകളാണ് മാമാങ്കത്തിനു വേണ്ടി മരടിലും നെട്ടൂരിലുമായി നിർമ്മിച്ചത്. മരടിൽ എട്ടേക്കർ ഭൂമിയിൽ നിർമ്മിച്ച ഭീമാകാരമായ മാളികയിൽ വെച്ചാണ് ചിത്രത്തിലെ നിർണ്ണായക രംഗങ്ങളും ഗാന രംഗവും ചിത്രീകരിച്ചിട്ടുള്ളത്. ആയിരത്തോളം തൊഴിലാളികളാണ് നാല് മാസം കൊണ്ട് മരട് ലൊക്കേഷനിലെ മാളികയും മറ്റും നിർമ്മിച്ചത്.

രണ്ടായിരത്തിലേറെ തൊഴിലാളികൾ മൂന്നു മാസം കൊണ്ട് നിർമ്മിച്ച കൂറ്റൻ സെറ്റ് ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സെറ്റുകളിൽ ഒന്നാണ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
പീലിത്തിരിമുടി കെട്ടി... മാമാങ്കത്തിലെ മമ്മൂട്ടിയുടെ നൃത്തം അടങ്ങിയ വീഡിയോ പുറത്ത്
Open in App
Home
Video
Impact Shorts
Web Stories