പ്രഭാസ് മലയാളികളുടെ പ്രിയ ബാഹുബലി ആവുന്നതിനും വളരെ മുൻപാണ് ആ കണ്ടുമുട്ടൽ. കൊച്ചിയിൽ നടന്ന പരിപാടിക്കിടെ പ്രഭാസിനെ വീണ്ടും കണ്ടു മുട്ടിയപ്പോൾ ആ ഓർമ്മ പുതുക്കുകയായിരുന്നു മമ്ത. ആദ്യ കൂടിക്കാഴ്ചയെപ്പറ്റി മമ്ത ഇൻസ്റ്റാഗ്രാമിൽ വിവരിക്കുന്നു.
അന്ന് ആദ്യ ചിത്രവുമായി തെലുങ്കിൽ എത്തിയതാണ് മമ്ത. ഉച്ചയൂണിനായി പോയത് രാജമൗലിയുടെ ഹൈദരാബാദിലെ വീട്ടിൽ. അതിനിടയിലാണ് പ്രഭാസിനെ പരിചയപ്പെടുന്നത്. അന്ന് അടുത്തിരുന്നു ഭക്ഷണം കഴിച്ച അവർ രുചികരമായ ബിരിയാണി കഥ പറഞ്ഞാണ് സമയം കളഞ്ഞത്.
advertisement
അടുത്ത ചിത്രം സാഹൊയ്‌ക്ക് ആശംസകൾ അർപ്പിച്ചാണ് മമ്ത തന്റെ വാക്കുകൾ അവസാനിപ്പിക്കുന്നത്. ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമായ സാഹോ സംവിധാനം ചെയ്തിരിക്കുന്നത് റൺ രാജ റൺ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജിത്താണ്. ബോളിവുഡ് താരം ശ്രദ്ധ കപൂർ നായികയായെത്തുന്ന ചിത്രത്തിൽ മലയാള താരം ലാലും ശ്രദ്ധേയ വേഷം ചെയ്യുന്നുണ്ട്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ഒരേ സമയം ചിത്രീകരിച്ച പടമാണ് സാഹോ. ഓഗസ്റ്റ് 30ന് ചിത്രം റിലീസ് ആവും.