സെപ്റ്റംബർ 20നു അവസാനിപ്പിക്കുന്ന ഷൂട്ടിംഗ് കുട്ടിക്കാനത്തേക്കു മാറും.
ലൂസിഫർ ഒരുങ്ങുന്നു- ചിത്രങ്ങൾ കാണാം
ആമിയിലെ മഞ്ജുവും ടോവിനോയും വളരെയേറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. കൗമാരക്കാലം മുതൽ വാർദ്ധക്യം വരെയും ആമിയുടെ സാങ്കൽപ്പിക കഥാപാത്രമായ കൃഷ്ണനായാണ് ടൊവിനോ എത്തിയത്. ഇരുവരും ഒരിക്കൽക്കൂടി വെള്ളിത്തിരയിൽ എത്തുമ്പോൾ കഥാപാത്രങ്ങളെക്കുറിച്ച് അറിയാൻ പ്രേക്ഷകർക്കും ആകാംഷയുണ്ട്.
https://www.youtube.com/watch?v=nsuobA8ILz4
എന്നാൽ പൃഥ്വിയും ടോവിനോയും ഇതു മൂന്നാം തവണയാണ് കൈകോർക്കുന്നത്. 'എന്നു നിന്റെ മൊയ്‌ദീൻ', 'എസ്ര' എന്നീ ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഒടിയന് ശേഷം മോഹൻലാൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ലൂസിഫറിന്‍റെ തിരക്കഥ മുരളി ഗോപിയുടേതാണ്. മഞ്ജു വാര്യർ ഒടിയനിലും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
advertisement
നയനിലൂടെ സ്വതന്ത്ര നിർമാണ രംഗത്തേക്കു കടന്ന പൃഥ്വി, പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന പേരിൽ പ്രൊഡക്ഷൻ കമ്പനി രൂപീകരിച്ചിരുന്നു. ബിഗ് ബജറ്റ് ചിത്രങ്ങളായ ബ്ലെസി സംവിധാനം ചെയ്യുന്ന ആട് ജീവിതം, എസ്. മഹേഷ് അണിയിച്ചൊരുക്കുന്ന കാളിയൻ എന്നീ ചിത്രങ്ങളിൽ നായക വേഷത്തിലെത്തുന്നതും പൃഥ്വിരാജാണ്.
ലൂസിഫർ അടുത്തവർഷം തിയറ്ററുകളിലെത്തും.