TRENDING:

മോഹൻലാൽ തിരുവനന്തപുരത്ത് മത്സരിക്കുമോ? നടനുമൊത്തുള്ള ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രി

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ജന്മാഷ്ടമി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയ ചിത്രം നടൻ മോഹൻലാൽ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചത് വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ, മോഹൻലാലുമൊത്തുള്ള ചിത്രം ട്വീറ്റ് ചെയ്തിരിക്കുകയാണ് പ്രധാനമന്ത്രി. മോഹന്‍ലാലിന്റെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും പ്രചോദനം നല്‍കുന്നതാണെന്നുമുള്ള കുറിപ്പോടെയാണ് ചിത്രം പ്രധാനമന്ത്രി പങ്കുവച്ചിരിക്കുന്നത്. ആഗോള മലയാളികളെ കൂട്ടിയോജിപ്പിച്ചുകൊണ്ട് വയനാട് ഉൾപ്പടെയുള്ള പ്രളയബാധിതമേഖകലകളിൽ നടത്താൻ പോകുന്ന പുനരധിവാസപ്രവർത്തനങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയോട് മോഹൻലാൽ വിശദീകരിച്ചിരുന്നു. മോഹൻലാലിന്‍റെ അച്ഛനമ്മമാരുടെ പേരിലുള്ള വിശ്വശാന്തി ഫൌണ്ടേഷന്‍റെ ആഭിമുഖ്യത്തിൽ ക്യാൻസർ ചികിത്സാകേന്ദ്രം തുടങ്ങുന്നതിനെ പ്രധാനമന്ത്രി ശ്ലാഘിച്ചിരുന്നു.
advertisement

രാവിലെ മുഖ്യന് ആശംസ; വൈകിട്ട് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച: ലാലേട്ടൻ കൊലമാസ്സാ

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അടുത്ത പൊതുതെരഞ്ഞെടുപ്പിൽ മോഹൻലാലിനെ തിരുവനന്തപുരത്ത് നിന്ന് മത്സരിപ്പിക്കാൻ ആർ.എസ്.എസ് നീക്കം നടത്തുന്നതായി ഡെക്കാൻ ഹെറാൾഡ് ദിനപത്രം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. മറ്റു ചില മാധ്യമങ്ങളും ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്ത വന്നതിന് പിന്നാലെയാണ് മോഹൻലാൽ പ്രധാനമന്ത്രിയെ സന്ദർശിച്ചതെന്ന പ്രത്യേകതയുമുണ്ട്.

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
മോഹൻലാൽ തിരുവനന്തപുരത്ത് മത്സരിക്കുമോ? നടനുമൊത്തുള്ള ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രി