"താങ്കളുടെ മാന്ത്രിക പ്രകടനങ്ങൾക്ക് നന്ദി. ഭാവിയിലേക്ക് എല്ലാ വിജയാശംസയും," മോഹൻലാലിൻറെ ട്വീറ്റ് ഇങ്ങനെ. "ഏകദിനക്രിക്കറ്റിലെ പ്രകടനത്തിന്റെ പേരിൽ, ഇന്ത്യയുടെ ശക്തരായ ഏകദിന ക്രിക്കറ്റ് കളിക്കാരുടെ പട്ടികയിൽ താങ്കളും ഉണ്ട്. താങ്ക് യു ചാമ്പ്യൻ. തങ്ങൾ നൽകിയ ഓർമ്മകൾ ഞങ്ങൾക്ക് എത്രത്തോളം പ്രിയങ്കരമെന്ന് വാക്കുകൾ കൊണ്ട് പറയാനാവില്ല," പൃഥ്വിരാജ് കുറിക്കുന്നു.
advertisement
2007 ല്‍ ഇന്ത്യ ടി20 ലോകകപ്പും 2011 ല്‍ ഏകദിന ലോകകപ്പും സ്വന്തമാക്കിയപ്പോള്‍ നിര്‍ണായക പ്രകടനം കാഴ്ചവെച്ച താരമാണ് യുവരാജ് സിങ്. 2011 ലോകകപ്പിലെ മാന്‍ ഓഫ് ദ സീരിയസും യുവി തന്നെയായിരുന്നു. 2011 ലോകകപ്പിനുശേഷം ശ്വാസകോശ അര്‍ബുദ ബാധിതനായ യുവി കളത്തില്‍ നിന്ന് വിട്ട് നിന്നെങ്കിലും രോഗത്തെ തോല്‍പ്പിച്ച് തിരിച്ചെത്തിയ താരം വീണ്ടും ക്രിക്കറ്റില്‍ സജീവമായിരുന്നു. നേരത്തെ വിദേശ ടി20 ലീഗുകളില്‍ കളിക്കുന്നതിനായി 37 കാരന് ബിസിസിഐയെ സമീപിച്ചിരുന്നു. 2017 ജൂണിലാണ് താരം അവസാനമായി ഇന്ത്യന്‍ ടീമില്‍ ഏകദിനം കളിച്ചത്. ജൂണ്‍ 30 ന് വിന്‍ഡീസിനെതിരെയായിരുന്നു അത്. അവസാന ടി20യും അതേ വര്‍ഷം തന്നെയാണ് 2017 ഫെബ്രുവരി 1 ന് ഇംഗ്ലണ്ടിനെതിരെയായിരുന്നു മത്സരം. അവസാന ടെസ്റ്റ് 2010 ഡിസംബറില്‍ ഇംഗ്ലണ്ടിനെതിരെയും.