തന്റേതല്ലാത്ത ഒരു ഷോട്ടിൽ ആർട്ട് അസിസ്റ്റന്റിനെ സഹായിക്കുന്ന മോഹൻലാലിൻറെ വീഡിയോ പങ്കിട്ടുകൊണ്ടാണ് രേഷ്മയുടെ പോസ്റ്റ്. വാക്കുകളിലേക്ക്.
'12th മാന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ ഞങ്ങൾ എല്ലാവരും ലാൽ സർ ജോയിൻ ചെയ്യുന്ന ദിവസം നോക്കിയിരിക്കുകയായിരുന്നു. ഇടുക്കിയിലെ തണുപ്പിലെ ഷൂട്ടിംഗിൽ കറക്റ്റ് ലാൽസാർ ജോയിൻ ചെയ്യുന്ന ദിവസം എനിക്ക് വയ്യാതെ ആയി. പിന്നീടുള്ള മൂന്നാല് ദിവസം പനി പിടിച്ച് ഹോട്ടൽ റൂമിൽ ഇരിക്കുമ്പോഴും മനസ്സ് മൊത്തം സെറ്റിലായിരുന്നു. ഒടുവിൽ കൊറോണ ടെസ്റ്റിന് ശേഷം നെഗറ്റീവ് റിസൾട്ട് മായി ഞാൻ വീണ്ടും സെറ്റിൽ തിരിച്ചെത്തി. അന്ന് ഉണ്ണിമുകുന്ദന്റെ ബർത്ഡേ കൂടിയായിരുന്നു .
advertisement
ഷൂട്ട് ഇല്ലാഞ്ഞിട്ടും സാർ അന്ന് ബർത്ത്ഡേ ആഘോഷിക്കാൻ സെറ്റിൽ എത്തി. കഴിഞ്ഞ മൂന്നു ദിവസം കാണാത്ത ഒരു പുതിയ മുഖം ആയതുകൊണ്ടായിരിക്കാം 'ഇതേതാ പുതിയ ഒരാൾ' എന്ന് ചോദിച്ചുകൊണ്ട് ലാൽ സർ എന്നോട് സംസാരിച്ചു തുടങ്ങി . പിറ്റേദിവസം ഞാൻ കൊടുത കണ്ടിന്യൂയിറ്റി കോസ്റ്യൂമിൽ ലാൽ സർ സെറ്റിലെത്തി. എന്റെ എക്സൈറ്റ്മെന്റ് മൊത്തം ക്യാമറയ്ക്കു പിന്നിൽ നിന്നുകൊണ്ട് ലാൽ സാറുടെ അഭിനയം നേരിട്ട് കാണാം എന്നതിൽ ആയിരുന്നു. എന്നാൽ എന്നെ വിസ്മയിപ്പിച്ച മറ്റൊരു കാഴ്ചയാണ് ഞാൻ അവിടെ കണ്ടത്.
ലാൽ സാർ സെറ്റിൽ എത്തിയിട്ടും ഷോട്ടിന് സമയം ആവാത്തത് കൊണ്ട് അവിടെ നടന്നുകൊണ്ടിരുന്ന മറ്റൊരു ഷോട്ടിന് ബാക്ഗ്രൗണ്ട് സെറ്റ് ചെയ്തുകൊണ്ടിരിക്കുന്ന ആർട്ട് അസിസ്റ്റന്റ് ശരത്തിനെ സഹായിക്കുന്ന ലാൽ സർ. റെഡി ആയി വന്നിട്ട് കുറച്ചുനേരം സ്വന്തം ഷോട്ട് ആയി കാത്തു നിൽക്കേണ്ടി വന്നാൽ കൂട്ടിക്കൊണ്ടുവന്ന് അസിസ്റ്റൻറ് ഡയറക്ടറെ ചീത്ത വിളിക്കുന്ന ആർട്ടിസ്റ്റ് ഉള്ള ഈ ഇൻഡസ്ട്രിയിൽ, ഒരു പരാതിയുമില്ലാതെ എത്രനേരം വേണമെങ്കിലും കൊടുത്ത കോസ്റ്റൂമിൽ സ്വന്തം കാരവാനിൽ പോലും പോകാതെ അടുത്ത ഷോട്ടിനായി സെറ്റിൽ തന്നെ ഇരിക്കുന്ന ലാൽ സാറെ പോലെയുള്ള ആർട്ടിസ്റ്റുകളെ കാണുമ്പോൾ ഉള്ളിൽ നിന്നും വരുന്ന ഒന്നുണ്ട് ബഹുമാനം 'you are amazing Lal sir'.'
Summary: Assistant director of the movie '12th Man' pens a Facebook note on actor Mohanlal. She recollects the day he went on to assist the art directors to set another shot right while his turn was awaited