TRENDING:

ജന്മാഷ്ടമി ദിനത്തിൽ ലാലേട്ടൻ പ്രധാനമന്ത്രിയെ കണ്ടത് എന്തിന്?

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജന്മാഷ്ടമിദിനത്തിൽ നടൻ മോഹൻലാൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സിനിമയ്ക്ക് പുറമേ, ജീവകാരുണ്യമേഖലയിലേക്കും കടക്കുന്നതിന്‍റെ ഭാഗമായാണ് മോഹൻലാൽ പ്രധാനമന്ത്രിയെ സന്ദർശിച്ചത്. അച്ഛനമ്മമാരുടെ പേരിലുള്ള വിശ്വശാന്തി ഫൌണ്ടേഷന്‍റെ ആഭിമുഖ്യത്തിൽ ഒരു ക്യാൻസർ ചികിത്സാകേന്ദ്രം സ്ഥാപിക്കാൻ ഒരുങ്ങുകയാണ് മോഹൻലാൽ പാവപ്പെട്ടവർക്ക് മെച്ചപ്പെട്ട ചികിത്സ ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ കേരളത്തിന്‍റെ പുനർനിർമാണത്തിൽ നിർണായക പങ്ക് വഹിക്കാൻ ആഗോളമലയാളികളുടെ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകാനും മോഹൻലാൽ തയ്യാറെടുക്കുന്നു. ഈ പ്രവർത്തനങ്ങൾക്ക് പിന്തുണ തേടിയാണ് മോഹൻലാൽ പ്രധാനമന്ത്രിയെ കണ്ടത്. മോഹൻലാലിന്‍റെ ഉദ്യമങ്ങളെ അഭിനന്ദിച്ച പ്രധാനമന്ത്രി എല്ലാവിധ പിന്തുണയും വാഗ്ദ്ധാനം ചെയ്തു.
advertisement

ഫേസ്ബുക്ക് പോസ്റ്റിന്‍റെ മലയാളം പരിഭാഷ

ജന്മാഷ്ടമിദിനം നമ്മുടെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ കഴിഞ്ഞത് വലിയ വിശേഷഭാഗ്യമായി കരുതുന്നു. വിശ്വശാന്തി ഫൌണ്ടേഷന്‍റെ പ്രവർത്തനങ്ങളെക്കുറിച്ചും ഏറ്റെടുക്കുന്ന സാമൂഹ്യപ്രവർത്തനങ്ങളെക്കുറിച്ചും പ്രധാനമന്ത്രിക്ക് വിവരിച്ചുകൊടുത്തു. പുതിയ കേരളം കെട്ടിപ്പടുക്കാനായി ആഗോള മലയാളികളെ ഒരുമിപ്പിച്ച് നടത്തുന്ന പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും പ്രധാനമന്ത്രി വാഗ്ദ്ധാനം ചെയ്തു. സമൂഹത്തിലെ പാവർപ്പെട്ടവർക്ക് പ്രയോജപ്പെടുംവിധം വിശ്വശാന്തി ഫൌണ്ടേഷൻ ക്യാൻസർ ചികിത്സാകേന്ദ്രം സ്ഥാപിക്കുന്നതിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
ജന്മാഷ്ടമി ദിനത്തിൽ ലാലേട്ടൻ പ്രധാനമന്ത്രിയെ കണ്ടത് എന്തിന്?