നവാഗതനായ ശ്രീജിത്ത് എൻ. സംവിധാനം ചെയ്യുന്ന 'ഒരു തെക്കൻ തല്ല് കേസ്' E4 എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ. മേത്തയും സി.വി. സാരഥിയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ജി.ആർ. ഇന്ദുഗോപൻ രചിച്ച, ഇതേപേരിലെ പുസ്തകത്തെ അധികരിച്ചാണ് ചിത്രം ഒരുങ്ങുക. സിനിമയെക്കുറിച്ച് ഒരു അഭിമുഖത്തിൽ സംസാരിച്ച ശ്രീജിത്ത്, കുറച്ച് തമാശയുള്ള ഒരു സിനിമയായിരിക്കും ഇതെന്ന് വെളിപ്പെടുത്തിയിരുന്നു. എൺപതുകളുടെ പശ്ചാത്തലത്തിൽ ഒരുക്കുന്ന പീരിയഡ് മൂവിയാണിതെന്നും കഥാസങ്കൽപ്പവും കഥാപാത്രങ്ങളും ചെറുകഥ പോലെ തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
advertisement
നടി പത്മപ്രിയയുടെ മടങ്ങിവരവ് ചിത്രം കൂടിയാണിത്. “പത്മപ്രിയ ശക്തമായ ഒരു സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നു, ഞങ്ങൾ സ്‌ക്രിപ്റ്റ് ചെയ്യാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ആ കഥാപാത്രത്തെ അവർ അവതരിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നു. അവരുടെ പ്രായത്തിലെ കഥാപാത്രത്തിനായി ഞങ്ങൾക്ക് വളരെയധികം ഓപ്ഷനുകൾ ഇല്ലായിരുന്നു, അതിനാൽ ഞങ്ങൾ പത്മപ്രിയയെ മനസ്സിൽ വെച്ചാണ് എഴുതിയത്. ഞങ്ങൾ കഥ പറഞ്ഞപ്പോൾ അവർ അത് ചെയ്യാൻ സമ്മതിച്ചു," എന്ന് സംവിധായകൻ പറയുകയുണ്ടായി.
അമ്മിണിപ്പിള്ളയായി ബിജു മേനോനും ഭാര്യ രുക്മിണിയായി പത്മപ്രിയയും അഭിനയിക്കുന്നു.
Summary: Oru Thekkan Thallu Case, a movie headlined by Biju Menon is slated for Onam release. Motion poster from the film has been released. The film is significant in several aspects. It marks the comeback of actor Padmapriya. Roshan Mathew and Nimisha Sajayan play other pivotal roles. The movie joins the band of Malayalam films made from literary adaptations. The script is based on the work of the same name, penned by author/ journalist G.R. Indugopan. Debutant Sreejith is directing the movie bankrolled by E4 Entertainments