TRENDING:

Mukundan Unni Associates | യൂട്യൂബ് ട്രെൻഡിങ് ആയി മുകുന്ദൻ ഉണ്ണി; വിനീത് ശ്രീനിവാസൻ ചിത്രത്തിന്റെ ട്രെയ്‌ലർ ശ്രദ്ധേയം

Last Updated:

കോമഡിയാണോ ത്രില്ലർ ആണോ എന്ന് സംശയം തോന്നുന്ന തരത്തിൽ തികച്ചും വ്യത്യസ്തമായ രീതിയിലാണ് ട്രെയ്‌ലർ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വിനീത് ശ്രീനിവാസനെ (Vineeth Sreenivasan) നായകനാക്കി നവാഗതനായ അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്' (Mukundan Unni Associates) എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ യൂട്യൂബിൽ ട്രെൻഡിംഗ്. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വിമല്‍ ഗോപാലകൃഷ്ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന.
advertisement

കോമഡിയാണോ ത്രില്ലർ ആണോ എന്ന് സംശയം തോന്നുന്ന തരത്തിൽ തികച്ചും വ്യത്യസ്തമായ രീതിയിലാണ് ട്രെയ്‌ലർ.

അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണിയായി വിനീത് ശ്രീനിവാസൻ നിറഞ്ഞാടുമെന്നാണ് ട്രെയ്ലർ തരുന്ന സൂചന. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

അഡ്വ. മുകുന്ദന്‍ ഉണ്ണി, കോര്‍പറേറ്റ് ലോയര്‍, എന്ന ഫേസ്ബുക്ക് പേജിലെ പോസ്റ്റുകളാണ് വൈറലാവുന്നത്. "ഭൂലോക നാറികളായ ഒരുപറ്റം കലാകാരന്മാര്‍ എന്നെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ട് ഒരു സിനിമയെടുത്തിരിക്കുന്നു. അതും എന്റെ കോട്ടയായ കല്‍പ്പറ്റയില്‍. ജോലിത്തിരക്കിനിടയില്‍ എനിക്കിത് ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. ഇപ്പോളവര്‍ അതിന്റെ ട്രെയ്ലര്‍ റിലീസ് ചെയ്യാന്‍ പോകുന്നു എന്ന് കേള്‍ക്കുന്നു. റിലീസ് ആവട്ടെ, കാണിച്ചുകൊടുക്കാം ഞാനാരാണെന്ന്... ഞാനെന്താണെന്ന്,'' എന്നാണ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. വിനീതാണ് അഡ്വക്കേറ്റ് മുകുന്ദന്‍ ഉണ്ണിയാവുന്നത്.

advertisement

ഒക്ടോബര്‍ 23ന് രാത്രി ഏഴ് മണിക്കാണ് ചിത്രത്തിന്റെ ട്രെയ്ലര്‍ റിലീസ് ചെയ്യുന്നത്.

കഴിഞ്ഞ ദിവസം 'ആദ്യത്തെ സൈക്കിളില്‍ ചത്തുപോയ അച്ഛനോടൊപ്പം. My first cycle and my dead father' എന്ന ക്യാപ്ഷനോടെ അഡ്വ. മുകുന്ദന്‍ ഉണ്ണിയുടെ കഥാപാത്രം ചെറുപ്പത്തില്‍ അച്ഛനോടൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോകളും ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. നേരത്തെ സലിം കുമാറിന്റെ അഡ്വക്കേറ്റ് മുകുന്ദന്‍ ഉണ്ണി എന്ന കഥാപാത്രവും പുതിയ മുകുന്ദന്‍ ഉണ്ണിയും തമ്മിലുള്ള സംഭാഷണവും ഏറെ ശ്രദ്ധേയമായിരുന്നു.

advertisement

വിനീത് ശ്രീനിവാസനൊപ്പം സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ് കോര, ആര്‍ഷ ചാന്ദിനി ബൈജു, നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്ണന്‍, സുധീഷ്, വിജയൻ കാരന്തൂർ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ക്യാമറ വിശ്വജിത്ത് ഒടുക്കത്തില്‍, അഭിനവ് സുന്ദര്‍ നായകും നിധിന്‍ രാജ് അരോളും ചേര്‍ന്നാണ് എഡിറ്റിംഗ്. മനു മഞ്ജിത്ത്, എലിഷ എബ്രഹാം എന്നിവരുടെ വരികള്‍ക്ക് സിബി മാത്യു അലക്സ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

advertisement

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍: പ്രദീപ് മേനോന്‍, അനൂപ് രാജ് എം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: മനോജ് പൂംകുന്നം, സൗണ്ട് ഡിസൈന്‍: രാജ് കുമാര്‍ പി., കല: വിനോദ് രവീന്ദ്രന്‍, ശബ്ദമിശ്രണം: വിപിന്‍ നായര്‍, ചീഫ് അസോ. ഡയറക്ടർ: രാജേഷ് അടൂര്‍, അസോ. ഡയറക്ടർ : ആന്റണി തോമസ് മംഗലി, വേഷവിധാനം: ഗായത്രി കിഷോര്‍, മേക്കപ്പ്: ഹസ്സന്‍ വണ്ടൂര്‍, കളറിസ്റ്റ്: ശ്രീക് വാരിയര്‍.

സുപ്രീം സുന്ദറും മാഫിയ ശശിയുമാണ് ചിത്രത്തിന്റെ ഫൈറ്റ്. Vfx സൂപ്പര്‍വൈസര്‍ : ബോബി രാജന്‍, Vfx : ഐറിസ് സ്റ്റുഡിയോ, ആക്സല്‍ മീഡിയ, ലൈന്‍ പ്രൊഡ്യൂസര്‍മാര്‍: വിനീത് പുല്ലൂടന്‍, എല്‍ദോ ജോണ്‍, രോഹിത് കെ. സുരേഷും വിവി ചാര്‍ലിയുമാണ് സ്റ്റില്‍, മോഷന്‍ ഡിസൈന്‍: ജോബിന്‍ ജോസഫ് (പെട്രോവ ഫിലിംസ്), ട്രെയ്‌ലർ: അജ്മല്‍ സാബു. പി.ആര്‍.ഒ.- എ.എസ്. ദിനേശ്, ആതിര ദില്‍ജിത്ത്, ഡിസൈനുകള്‍: യെല്ലോ ടൂത്ത്‌സ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Mukundan Unni Associates | യൂട്യൂബ് ട്രെൻഡിങ് ആയി മുകുന്ദൻ ഉണ്ണി; വിനീത് ശ്രീനിവാസൻ ചിത്രത്തിന്റെ ട്രെയ്‌ലർ ശ്രദ്ധേയം
Open in App
Home
Video
Impact Shorts
Web Stories