TRENDING:

Film review: പ്രപഞ്ചത്തിൽ നിന്നും അടർത്തിമാറ്റാനാവാതെ നയൻ

Last Updated:

ഒൻപതു ദിവസങ്ങളിൽ ആൽബർട്ടിന്റെ സങ്കീർണ്ണ ജീവിതത്തിൽ സംഭവിക്കുന്ന ഒരേടുമായാണ് നയൻ പ്രേക്ഷക മുൻപിലെത്തുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
#മീര മനു
advertisement

ഒൻപതു ദിവസങ്ങൾക്കുള്ളിൽ വിനാശകാരിയായ ധൂമകേതു മറ്റൊരു പ്രപഞ്ചത്തിൽ നിന്നും ഭൂമിയിൽ പതിക്കും, അഥവാ ലോകാവസാനം സംഭവിക്കും. വരാനിരിക്കുന്ന പ്രതിഭാസം വാർത്തകളിൽ നിറയുകയാണ്. ജനം പരിഭ്രാന്തിയിൽ അലയുമ്പോൾ, ആ വരവൊന്നു കാണാൻ ഹിമാലയൻ താഴ്വരയിലേക്ക് യാത്ര തിരിക്കുകയാണ് ബഹിരാകാശ പ്രതിഭാസങ്ങളിൽ നിപുണനായ ആസ്ട്രോ ഫിസിസിസിറ്റ് ആൽബെർട്ടും (പൃഥ്വിരാജ്) ഏഴു വയസ്സുകാരൻ മകൻ ആദമും (അലോക്) അവരുടെ സഹചാരികളും. ഔദ്യോഗിക ജീവിതത്തിനിടയിലും, അമ്മ നഷ്ടപ്പെട്ട മകനെക്കുറിച്ചുള്ള വ്യാകുലതകളും, അവനെപ്പറ്റി മറ്റുള്ളവർ നടത്തുന്ന കുറ്റപ്പെടുത്തലുകളും കൊണ്ട് കലങ്ങിയ മനസ്സുമായി ജീവിക്കുന്ന വ്യക്തി കൂടെയാണ് ആൽബർട്ട്. ലോകാവസാനം ഭയക്കുന്ന

advertisement

ആ ഒൻപതു ദിവസങ്ങളിൽ ആൽബർട്ടിന്റെ സങ്കീർണ്ണ ജീവിതത്തിൽ സംഭവിക്കുന്ന ഒരേടുമായാണ് നയൻ പ്രേക്ഷക മുൻപിലെത്തുന്നത്. ഒരച്ഛനും മകനും മാത്രമുള്ള ലോകത്തെ സംഭവങ്ങൾ.

പ്രണയ കഥയായിരുന്നു ജെനുസ് മൊഹമ്മദിന്റെ ആദ്യ ചിത്രമെങ്കിൽ, രണ്ടാം വരവിൽ, സയൻസ് ഫിക്ഷൻ, ഹൊറർ, ത്രില്ലെർ, സസ്പെൻസ് തുടങ്ങിയവയുടെ ഒരു മിശ്രണമായാണ് സംവിധായകൻ നയൻ അവതരിപ്പിച്ചിരിക്കുന്നത്. പലപ്പോഴും ഇത്തരം ചേരുവകൾ ഒന്നിച്ചു വരുമ്പോൾ പ്രേക്ഷകർ, പ്രത്യേകിച്ചും മലയാളി പ്രേക്ഷകർ, എങ്ങനെ സ്വീകരിക്കും എന്നതൊരു വിഷയമാണ്. മറ്റൊരു സയൻസ് ക്ലാസ് ആയാൽ, അല്ലെങ്കിൽ പ്രേത സിനിമ എന്ന് കാണികൾ വിളിച്ചാൽ, അതുമല്ലെങ്കിൽ വെറും ത്രില്ല് മാത്രമായിപോയാൽ എന്ത് സംഭവിക്കും എന്നെ ചിന്തകൾക്കു ശേഷം കൃത്യമായി പാകപ്പെടുത്തിയതാണ് സംവിധായകൻ സ്വയം ഒരുക്കിയ സ്ക്രിപ്റ്റ്. പോരെങ്കിൽ മലയാളി സ്‌ക്രീനിൽ ആഗ്രഹിക്കുന്ന മനുഷ്യ സഹകജമായ വികാരങ്ങളും ബുദ്ധിപരമായി ഉൾപ്പെടുത്തുന്നിടത്ത് സ്ക്രിപ്റ്റ് വിജയിച്ചിട്ടുണ്ട്.

advertisement

അന്താരാഷ്‌ട്ര തലത്തിൽ മലയാള സിനിമയെ സ്വപ്നം കാണുന്ന നിർമ്മാതാവും കൂടിയായ നായകന്റെ ചിന്താധാര ചിത്രത്തിൽ ഉടനീളം കാണാം. തുടക്കം മുതൽ അവസാനം വരെയും പ്രേക്ഷകനെ പിടിച്ചിരുത്താൻ ഏറ്റവും കൂടുതൽ സാധിക്കുന്നത് ലോക നിലവാരത്തിൽ ഫ്രയിംസ് ഒപ്പി എടുത്ത അഭിനന്ദൻ രാമാനുജന്റെ ക്യാമറ മികവാണ്. ആമേനും, ഡാർവിന്റെ പരിണാമത്തിനും പിന്നിലെ ക്യാമറ കണ്ണുകൾ അഭിനന്ദന്റേതാണ്. ലോക സിനിമാ പ്രേമിയുടെ കണ്ണുകളെ ത്രസിപ്പിച്ച, മാജിദ് മജീദിയുടെയും, കിം കി ഡുക്കിന്റെയും, മക്മൽബഫിന്റെയും, ജാഫർ പനാഹിയുടെയും സൃഷ്ടികളിൽ കണ്ടിട്ടുള്ള, വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന തരം കാഴ്ചകൾ അഭിനന്ദൻ മലയാളിക്ക് മുന്നിൽ അവതരിപ്പിക്കുകയാണ്. രാത്രി ദൃശ്യമെന്നാൽ, ഇരുട്ടിൽ തന്നെ ചിത്രീകരിക്കുന്ന ദൃശ്യം എന്നും, പകൽ വെളിച്ചത്തിൽ ഫിൽറ്റർ ഇടേണ്ടതല്ലെന്നും മനസ്സിലാക്കി, ഇരുട്ടിൽ ഒപ്പിയെടുത്തവയാണ് നയനിൽ നമ്മൾ കാണുന്ന ദൃശ്യങ്ങൾ ഭൂരിഭാഗവും. ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമെന്നു പറയപ്പെടുന്ന റെഡ് ജെമിനയ് 5K ക്യാമറയും അഭിനന്ദൻ എന്ന ഛായാഗ്രാഹകന്റെ മികവും ചേർന്നതാണ് ഈ മായകാഴ്ച്ച.

advertisement

Film Review: ലോകം അവസാനിക്കുമോ? ഇനി ഒൻപത് ദിനം കൂടി!

സിനിമകളിൽ വി.എഫ്.എക്സ്. ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യമാണ് അവിടെ സാങ്കേതികതയുടെ സാന്നിദ്ധ്യം ഉണ്ടെന്ന തോന്നൽ പ്രേക്ഷകർക്ക് ജനിപ്പിക്കാതിരിക്കുകയെന്നത്. അക്കാര്യത്തിൽ ചിത്രത്തിന്റെ അണിയറക്കാർ ജാഗ്രത പുലർത്തിയിട്ടുണ്ട്. കാടിനുള്ളിൽ നായകൻ ഒരു ക്രൂര മൃഗത്തെ നേരിടുന്ന രംഗം തന്നെ സാക്ഷ്യം. ഭാവിയിൽ ഇന്റർനെറ്റ് സിനിമാ പ്ലാറ്റുഫോമുകളിൽ റിലീസ് ആയാൽ പോലും തനിമ ചോരാതെ നയനിലെ വി.എഫ്.എക്സ്. ആസ്വദിക്കാം.

ഒരു സയൻസ് ഫിക്ഷൻ ത്രില്ലർ ചിത്രത്തിൽ പ്രധാന കഥാപാത്രമായി ഒരു കുട്ടി കടന്നു വരുമ്പോൾ, ലോക സിനിമയുടെ തന്നെ എഴുതപ്പെടാത്ത നിയമമാണ് മറ്റൊരു ഹാരി പോട്ടറോ, ബുദ്ധി ജീവിയോ ആയി ആ കഥാപാത്രത്തെ ചമയ്ക്കുക എന്നത്. എന്നാൽ കുഞ്ഞിനെ അമാനുഷികനാക്കാതെ അവന്റെ പ്രായത്തിനു ചേർന്ന തരം വേഷം കൊണ്ട് എത്രത്തോളം മികവുറ്റതാക്കാം എന്നതിന് ക്ലിന്റായി മലയാള സിനിമയിലെത്തിയ അലോക് തന്നെയാണ് തെളിവ്. ഏഴു വയസ്സ് പ്രായത്തിൽ തഴയപ്പെടലും, കുറ്റപ്പെടുത്തലും, ഭയവും നിറഞ്ഞ ജീവിതത്തിലൂടെ കടന്നു പോകുന്ന ആദത്തിനെ അച്ചടക്കത്തോടെ അവതരിപ്പിച്ചിരിക്കുന്ന അലോക് ബാല താരങ്ങൾക്ക് തന്റേതായ മാതൃക സൃഷ്ടിക്കുകയാണ്. കണ്ടു തന്നെ മനസ്സിലാക്കേണ്ട ചിത്രമാണ് നയൻ.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Film review: പ്രപഞ്ചത്തിൽ നിന്നും അടർത്തിമാറ്റാനാവാതെ നയൻ