നവാഗതനായ പ്രവീണ് രാജ് പൂക്കാടൻ സംവിധാനം ചെയ്യുന്ന ചിത്രം തൃശൂരിലെ വെള്ളേപ്പങ്ങാടിയുടെ പശ്ചാത്തലത്തിലത്തിലാണ് കഥ പറയുന്നത്. ചിത്രത്തിന്റെ പൂജയും, സ്വിച്ച് ഓൺ കർമ്മവും കൊച്ചിയിൽ വച്ച് നടന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി.
എന്നാൽ സ്വിച്ച് ഓൺ കർമ്മത്തിനിടെ സിനിമയുടെ പേര് കൂടിയായ 'വെള്ളേപ്പം' ചുട്ടാണ് അക്ഷയ്‌യും നൂറിനും ആഘോഷിച്ചത്. ഭംഗിക്ക് വെള്ളേപ്പത്തിനുള്ള മാവ് ചുറ്റി, മൂടി വച്ച് വെന്തു വരാൻ ക്ഷമയോടെ കാത്തിരിക്കുന്ന നൂറിനാണു വിഡിയോയിൽ. എന്നാൽ സംഗതി റെഡി ആയതോടെ നൂറിന്റെ ആകാംഷയും കൂടി. എന്നാലും അത് പ്രകടിപ്പിക്കാതെ മെല്ലെ അപ്പം ഇളക്കി എടുത്തു. പക്ഷെ നിർഭാഗ്യമെന്നു പറയട്ടെ, കഴിക്കാനുള്ള ഭാഗ്യം കിട്ടും മുൻപേ ദേ കിടക്കുന്നു അപ്പം നിലത്ത്!
advertisement
അക്ഷയ് രാധാകൃഷ്ണൻ, നൂറിന് ഷെരീഫ് എന്നിവരെ കൂടാതെ ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, ശ്രീജിത് രവി തുടങ്ങിയവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിൽ എത്തുന്നു. പതിനെട്ടാം പടി, ജൂൺ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഫഹീം തണ്ണീർമത്തൻ ദിനങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ വൈശാഖ് തുടങ്ങിയവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഇതിനോടകം നിരവധി താരങ്ങളാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. നവാഗതനായ ജീവൻലാൽ തിരക്കഥയൊരുക്കുന്ന ചിത്രം പേരുപോലെ തന്നെ ഭക്ഷണത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന ഒരു കഥയാണ് പറയുന്നത്. തൃശ്ശൂരും പ്രാന്തപ്രദേശങ്ങളിലുമായി ഒരുക്കുന്ന ചിത്രം അടുത്തവർഷം ആദ്യത്തോടെ പുറത്തിറങ്ങും. ഷാഹാബ് ആണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത്. ഷമീർ മുഹമ്മദ് എഡിറ്റിംഗ് നിർവഹിക്കുന്നു. ലീല ഗിരീഷ് കുട്ടൻ സംഗീത സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ രചിക്കുന്നത് അജേഷ് ദാസനും, മനു മഞ്ജിത്തും ചേർന്നാണ്.
നൂറിന്റെ അപ്പംചുടൽ കാണാം.