TRENDING:

ഹഗ് ഡേയിൽ പ്രിയപ്പെട്ടവനുമൊത്തുള്ള സുന്ദര നിമിഷങ്ങൾ ഓർത്തെടുത്ത് പേളി മാണി

Last Updated:

"ഓരോ ആശ്ലേഷത്തിനും പിന്നിൽ ഒരു കഥയുണ്ട്" എന്നാണ് ക്യാപ്ഷൻ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
റോസ് ഡേ, പ്രൊപ്പോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡി ഡേ, പ്രോമിസ് ഡേ, കിസ് ഡേ, ഹഗ് ഡേ. വാലൻന്റൈൻ ദിനത്തിന് മുൻപുള്ള ഏഴു ദിവസങ്ങൾ ഇങ്ങനെ പോകുന്നു. പ്രണയ ദിനത്തിന് തൊട്ടു മുൻപുള്ള ഹഗ് ഡേ ആണ് ഏറ്റവും അവസാനം. പ്രിയപ്പെട്ടവളെ, അല്ലെങ്കിൽ പ്രിയപ്പെട്ടവനെ സ്നേഹം കൊണ്ട് ആശ്ലേഷിക്കുന്ന ദിവസം. ഈ ദിനത്തിൽ തൻ്റെ പ്രിയപ്പെട്ടവനുമൊത്തുള്ള ആ നല്ല നിമിഷങ്ങൾ ഓർത്തെടുക്കുകയാണ് പേളി മാണി. റിയാലിറ്റി ഷോ കാലത്തു തുടങ്ങി, വിവാഹ നിശ്ചയം വരെ എത്തി നിൽക്കുന്ന ശ്രീനിഷുമൊത്തുള്ള പ്രണയ നാൾവഴിയിൽ ചേർത്തുപിടിച്ച നിമിഷങ്ങൾ. "ഓരോ ആശ്ലേഷത്തിനും പിന്നിൽ ഒരു കഥയുണ്ട്" എന്നാണ് ക്യാപ്ഷൻ.
advertisement

ഇക്കഴിഞ്ഞ ജനുവരി 19നായിരുന്നു പേളിയുടെയും ശ്രീനിഷിന്റെയും വിവാഹ നിശ്ചയം. 100 ദിവസം ഒന്നിച്ചു താമസിക്കുന്ന റിയാലിറ്റി ഷോയിൽ ഫൈനല്‍ റൗണ്ട് വരെയെത്തിയ ഇരുവരും ആ വേളയിലെങ്കിലും തങ്ങളുടെ വിവാഹമോ, വിവാഹ നിശ്ചയമോ പ്രഖ്യാപിക്കും എന്ന പ്രതീക്ഷയില്‍ തുടങ്ങിയ കാത്തിരിപ്പിനാണ് വിവാഹ നിശ്ചയത്തോടെ തിരശീല വീണത്. മാത്രമല്ല ഇരുവരും പേളിഷ് എന്ന പേരിൽ വെബ് സീരീസും തുടങ്ങി. സീരീസ് നാല് എപ്പിസോഡുകൾ പിന്നിട്ടിരിക്കുന്നു.

advertisement

ഷോ കഴിഞ്ഞാല്‍ പേളിയും, ശ്രീനിഷും ഇരു വഴി പിരിയുമോ എന്ന് സംശയിച്ചവര്‍ക്കു മുന്നില്‍ പൊതുപരിപാടികളിലും സുഹൃത്തുക്കളുടെ ഒപ്പവും ഒന്നിച്ച് പ്രത്യക്ഷപ്പെട്ട് ഊഹാപോഹങ്ങളെ തള്ളുകയായിരുന്നു. അധികം വൈകാതെ ഇവരുടെ വിവാഹ ദിനം എത്തുമെന്നാണ് പ്രതീക്ഷ.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Film/
ഹഗ് ഡേയിൽ പ്രിയപ്പെട്ടവനുമൊത്തുള്ള സുന്ദര നിമിഷങ്ങൾ ഓർത്തെടുത്ത് പേളി മാണി