TRENDING:

സിനിമയിലെ മുഴുവൻ അണിയറ പ്രവർത്തകരുടെയും പേരുൾപ്പെടുത്തി രമേഷ് പിഷാരടിയുടെ 'നോ വേ ഔട്ട്' പോസ്റ്റർ

Last Updated:

സർവൈവൽ ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന ചിത്രം പൂർണ്ണമായും എറണാകുളത്താണ് ചിത്രീകരിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുഴുവൻ അണിയറ പ്രവർത്തകരുടെയും പേരുകൾ ഉൾപെടുത്തി
'നോ വേ ഔട്ട്' പോസ്റ്റർ
'നോ വേ ഔട്ട്' പോസ്റ്റർ
advertisement

രമേഷ് പിഷാരടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'നോ വേ ഔട്ടിന്റെ' സെക്കന്റ്‌ ലുക്ക് പോസ്റ്റർ പുറത്തിറക്കി. ചിത്രത്തിന്റെ അണിയറ പ്രവർത്തകരും രമേഷ് പിഷാരടിയും ചേർന്നാണ് പോസ്റ്റർ പുറത്തിറക്കിയത്.

ഷൂട്ടിംഗ് പൂർത്തിയായ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ നിധിൻ ദേവീദാസ് ആണ്. ചിത്രത്തിന്റെ കഥയും നിധിന്റേതാണ്. പുതിയ നിർമ്മാണ കമ്പനിയായ റിമൊ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ റിമോഷ് എം.എസ്. ആണ് ചിത്രം നിർമ്മിക്കുന്നത്.

സർവൈവൽ ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന ചിത്രം പൂർണ്ണമായും എറണാകുളത്താണ് ചിത്രീകരിച്ചത്. ധർമജൻ ബോൾഗാട്ടി, ബേസിൽ ജോസഫ്, രവീണ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

advertisement

ചിത്രത്തിന്റെ ഛായാഗ്രഹണം- വർഗീസ് ഡേവിഡ്. എഡിറ്റർ- കെ.ആർ. മിഥുൻ. സംഗീതം- കെ.ആർ. രാഹുൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ആകാശ് രാംകുമാർ, കലാ സംവിധാനം- ഗിരീഷ് മേനോൻ, വസ്ത്രാലങ്കാരം- സുജിത് മട്ടന്നൂർ, മേക്കപ്പ്- അമൽ ചന്ദ്രൻ. കൊറിയോഗ്രഫി- ശാന്തി മാസ്റ്റർ, സംഘട്ടനം- മാഫിയാ ശശി, പ്രൊഡക്ഷൻ കൺട്രോളർ- വിനോദ് പറവൂർ. സ്റ്റിൽസ് - ശ്രീനി മഞ്ചേരി, ഡിസൈൻസ് - കറുപ്പ്, പി.ആർ.ഒ. - മഞ്ജു ഗോപിനാഥ്.

advertisement

Also read: മീര ജൂലിയറ്റ് ആവും; പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് വിജയദശമി ദിനത്തിൽ ആരംഭിച്ചു

നീണ്ട നാളത്തെ ഇടവേളയ്‌ക്കു ശേഷം മീരാ ജാസ്മിൻ വീണ്ടും മലയാള സിനിമയിലെത്തുന്ന ചിത്രത്തിന് വിജയദശമി നാളിൽ തുടക്കമായി. സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ജയറാം നായകനും മീരാ ജാസ്മിൻ നായികയുമാവുന്ന ചിത്രം ഇക്കഴിഞ്ഞ വിഷു ദിനത്തിലാണ് പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ച വിവരം സത്യൻ അന്തിക്കാട് ഫേസ്ബുക്ക് പോസ്റ്റിലെ കുറിപ്പിലൂടെ അറിയിച്ചു.

"വിജയദശമി ദിനത്തിൽ മീര ജാസ്മിൻ വീണ്ടും ക്യാമറക്കു മുന്നിലെത്തി. പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദമാണ് സെറ്റിലാകെ. എത്രയെത്ര ഓർമ്മകളാണ്. രസതന്ത്രത്തിൽ ആൺകുട്ടിയായി വന്ന 'കൺമണി'. അമ്മയെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തിയ 'അച്ചു'. ഒരു കിലോ അരിക്കെന്താണ് വിലയെന്ന് ചോദിച്ച് വിനോദയാത്രയിലെ ദിലീപിനെ ഉത്തരം മുട്ടിച്ച മിടുക്കി.

advertisement

മീര ഇവിടെ ജൂലിയറ്റാണ്. കൂടെ ജയറാമും, ദേവികയും, ഇന്നസെന്റും, സിദ്ദിഖും, കെ പി എ സി ലളിതയും, ശ്രീനിവാസനുമൊക്കെയുണ്ട്. കേരളത്തിലെ തിയ്യേറ്ററുകളിലൂടെത്തന്നെ ഞങ്ങളിവരെ പ്രേക്ഷകരുടെ മുന്നിലേക്കെത്തിക്കാനുള്ള ഒരുക്കത്തിലാണ്," സത്യൻ അന്തിക്കാട് കുറിച്ചു.

Summary: New movie of Ramesh Pisharody titled 'No Way Out' has given credit to all its technical crew members in the latest poster. The film is touted to be a survival thriller. The movie was entirely shot in and around Ernakulam

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
സിനിമയിലെ മുഴുവൻ അണിയറ പ്രവർത്തകരുടെയും പേരുൾപ്പെടുത്തി രമേഷ് പിഷാരടിയുടെ 'നോ വേ ഔട്ട്' പോസ്റ്റർ
Open in App
Home
Video
Impact Shorts
Web Stories