TRENDING:

Happy Birthday Asif Ali | ജന്മദിനത്തിൽ ആസിഫ് അലി ചിത്രം 'കൊത്ത്' ടീസർ റിലീസ് ചെയ്തു

Last Updated:

രാഷ്ട്രീയ കൊലപാതകങ്ങളുടെ പകയുടെ സൂചന നല്‍കുന്നതാണ് ടീസര്‍

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സിബി മലയിലിന്റെ (Sibi Malayil) സംവിധാനത്തില്‍ ആസിഫ് അലി (Asif Ali) നായകനാകുന്ന പുതിയ ചിത്രം 'കൊത്തിന്റെ' (Kothu) ടീസര്‍ പുറത്തിറങ്ങി. ആസിഫ് അലിയുടെ ജന്മദിനത്തിനോടനുബന്ധിച്ചാണ് (Asif Ali birthday) ടീസര്‍ പുറത്തുവിട്ടത്.
'കൊത്ത്' ടീസറിൽ ആസിഫ് അലി
'കൊത്ത്' ടീസറിൽ ആസിഫ് അലി
advertisement

കണ്ണൂരിന്റെ രാഷ്ട്രീയ പശ്ചാത്തലത്തിൽ എത്തുന്ന ചിത്രത്തിന്റെ ടീസറില്‍ രഞ്ജിത്തും ആസിഫ് അലിയുമാണ് ഉള്ളത്. രാഷ്ട്രീയ കൊലപാതകങ്ങളുടെ പകയുടെ സൂചന നല്‍കുന്നതാണ് ടീസര്‍.

കണ്ണൂരുകാരനായ പാര്‍ട്ടി പ്രവര്‍ത്തകനായാണ് ആസിഫ് അലി ചിത്രത്തിലെത്തുന്നത്. നിഖില വിമലാണ് നായിക. റോഷന്‍ മാത്യു, രഞ്ജിത്ത്, വിജിലേഷ് , സുരേഷ് കൃഷ്ണ, അതുല്‍, ശ്രീലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് ശേഷം രഞ്ജിത്തും സിബി മലയിലും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഹേമന്ത് കുമാറാണ് ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്. കോഴിക്കോടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

advertisement

നീണ്ട 22 വർഷങ്ങളുടെ ഇടവേളയ്‌ക്കു ശേഷം സിബി മലയിലും രഞ്ജിത്തും ഒന്നിക്കുന്ന സിനിമയാണ് 'കൊത്ത്'. 1998ൽ റിലീസായ 'സമ്മർ ഇൻ ബെത്‌ലഹേം' എന്ന സിനിമയിലാണ് ഇരുവരും ഏറ്റവുമൊടുവിലായി ഒന്നിച്ചത്. "ഇരുപത്തിരണ്ട് വർഷം മുൻപ് ഈ ദിവസം ഇതിലൊരാൾ തിരക്കഥാകൃത്തും ഒരാൾ സംവിധായകനുമായി 'സമ്മർ ഇൻ ബത്‌ലഹേം' പുറത്തിറങ്ങി.ഇരുപത്തിരണ്ടു വർഷങ്ങൾക്ക് ശേഷം അതിലൊരാൾ നിർമാതാവും മറ്റൊരാൾ സംവിധായകനുമായി ഒരു ആസിഫ് അലി ചിത്രം ഈ വർഷം ആരംഭിക്കുകയാണ്," പ്രഖ്യാപനവേളയിൽ രഞ്ജിത്ത് തന്റെ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചതിങ്ങനെ.

advertisement

'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' ചിത്രത്തിന്റെ അസ്സോസിയേറ്റ് ഡയറക്ടർ ആയി സിനിമാ ജീവിതമാരംഭിച്ച സിബി മലയിലിന്റെ ആദ്യ സംവിധാന സംരംഭം 1985ൽ റിലീസായ മുത്താരംകുന്ന് പി.ഒ.യാണ്.

സംവിധായകനും, തിരക്കഥാകൃത്തും, നിർമ്മാതാവുമായ രഞ്ജിത് നടനെന്ന നിലയിൽ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ കഥാപാത്രമാണ് 'അയ്യപ്പനും കോശിയും' സിനിമയിലെ കുര്യൻ ജോൺ. 2015ൽ ഷൈൻ ടോം ചാക്കോ നായകനായി വെള്ളിത്തിരയിലെത്തിയ 'സൈഗാൾ പാടുകയാണ്' എന്ന സിനിമയ്ക്ക് ശേഷം സിബി മലയിൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത് ഹിറ്റ് ഗാനങ്ങളൊരുക്കി ശ്രദ്ധേയനായ സംഗീത സംവിധായകന്‍ കൈലാസ് മേനോനാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- അഗ്നിവേശ്. പ്രൊജക്റ്റ് ഡിസൈനര്‍- ബാദുഷ, പി.ആര്‍.ഒ. - ആതിര ദില്‍ജിത്ത്.

advertisement

Summary: Teaser drops for Asif Ali movie 'Kothu' which also marks a reunion of Sibi Malayil and Renjith after a 22 years hiatus following Summer in Bethlehem. The movie, set against the backdrop of the political hotbed in Kannur, resonates the same in the teaser as well. The short teaser captures political vendetta involving two persons

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Happy Birthday Asif Ali | ജന്മദിനത്തിൽ ആസിഫ് അലി ചിത്രം 'കൊത്ത്' ടീസർ റിലീസ് ചെയ്തു
Open in App
Home
Video
Impact Shorts
Web Stories