അനാമിക ഹക്സർ (ടേക്കിങ് ദി ഹോഴ്സ് ടു ഈട് ജിലേബിസ്) മികച്ച നവാഗത സംവിധായികക്കുള്ള രജത ചകോരം ഏറ്റു വാങ്ങി. സ്പെഷ്യൽ ജൂറി പരാമർശം ഛായാഗ്രാഹകൻ സൗമ്യനാന് സാഹി നേടി. ടേക്കിങ് ദി ഹോഴ്സ് ടു ഈട് ജിലേബിസ് ആണ് ചിത്രം. ചിത്രത്തിനുള്ള പ്രത്യേക പരാമർശം ദി സൈലൻസ് നേടി.
തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന ചടങ്ങിൽ ജേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും അവാർഡുകൾ ഏറ്റുവാങ്ങി.ഇറാനിയൻ സംവിധായകൻ മജീദ് മജീദിയുടെ നേതൃത്വത്തിലുള്ള ജൂറിയാണ് അവാർഡുകൾ നിർണ്ണയിച്ചത്.
advertisement
സംവിധായകൻ അജയന്റെ തീർത്തും ആകസ്മികമായുള്ള മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയാണ് സമാപന സമ്മേളനം ആരംഭിച്ചത്. 160 നു മേൽ ചിത്രങ്ങൾ 13 വേദികളിലായി പ്രദര്ശിപ്പിക്കപ്പെട്ട മേളയാണ്. പ്രളയ ദുരിതാശ്വാസത്തിനായി ഹോപ്പ് ആൻഡ് റീബിൾഡ് എന്ന വിഷയത്തിന് ഊന്നൽ നൽകിയാണ് മേള നടത്തിയത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 13, 2018 6:04 PM IST
