TRENDING:

Unni Mukundan | മോഹൻലാൽ ചിത്രം ബ്രോ ഡാഡിയിലും, 12th മാനിലും ഉണ്ണി മുകുന്ദൻ

Last Updated:

Unni Mukundan to be a part of Mohanlal movie Bro Daddy | മോഹൻലാലിനൊപ്പം ആദ്യമായി ഉണ്ണി മുകുന്ദൻ. 'ഭ്രമം' എന്ന സിനിമയ്ക്ക് ശേഷം പൃഥ്വിരാജും ഉണ്ണി മുകുന്ദനും കൈകോർക്കുന്ന സിനിമയാണ് 'ബ്രോ ഡാഡി'

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മോഹൻലാൽ ചിത്രങ്ങളായ ബ്രോ ഡാഡിയിലും 12th മാനിലും ഉണ്ണി മുകുന്ദൻ വേഷമിടും. നിലവിൽ തെലങ്കാനയിൽ ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രമാണ് 'ബ്രോ ഡാഡി'. ദൃശ്യം 2 ന് ശേഷം മോഹൻലാൽ- മീന ജോഡികൾ ഒന്നിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് പൃഥ്വിരാജ് ആണ്. 'ഭ്രമം' എന്ന സിനിമയ്ക്ക് ശേഷം പൃഥ്വിരാജും ഉണ്ണി മുകുന്ദനും കൈകോർക്കുന്ന സിനിമയാണ് 'ബ്രോ ഡാഡി'.
മോഹൻലാൽ, ഉണ്ണി മുകുന്ദൻ
മോഹൻലാൽ, ഉണ്ണി മുകുന്ദൻ
advertisement

മോഹൻലാലിനും പൃഥ്വിരാജിനും പുറമെ കല്യാണി പ്രിയദർശൻ, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ എന്നിവരും ചിത്രത്തിലുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുംബാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീജിത്തും ബിബിനും ചേർന്ന് രചിച്ച രസകരമായ ഒരു കുടുംബ കഥയാണ് ഈ ചിത്രം പറയുന്നത്.

'ബ്രോ ഡാഡി' എന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം അഭിനന്ദൻ രാമാനുജവും, സംഗീതം ദീപക് ദേവും, കലാസംവിധാനം ഗോകുൽദാസും നിർവ്വഹിക്കും. പശ്ചാത്തലസംഗീതം എം. ആർ. രാജാകൃഷ്ണനും, എഡിറ്റിങ് അഖിലേഷ് മോഹനുമാണ്. വാവാ നജുമുദ്ദീൻ ചീഫ് അസോസിയേറ്റ് ഡയറക്ടറും സിദ്ദു പനക്കൽ പ്രൊഡക്ഷൻ കൺട്രോളറുമായിരിക്കും. മനോഹരൻ പയ്യന്നൂർ ഫിനാൻസ് കൺട്രോളറും, വസ്ത്രാലങ്കാരം സുജിത്ത് സുധാകരനും മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂരുമാണ്. നിശ്ചല ഛായാഗ്രഹണം സിനറ്റ് സേവിയർ ആണ് നിർവ്വഹിക്കുക.

advertisement

ദൃശ്യം 2, റാം തുടങ്ങിയ സിനിമകൾക്ക് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന സിനിമയാണ് '12th മാൻ' പ്രഖ്യാപിച്ചു.ആന്റണി പെരുമ്പാവൂരാണ് ഈ സിനിമയുടെയും നിർമ്മാതാവ്.

ഇതിനു പുറമെ മലയാളത്തിൽ ഉണ്ണി മുകുന്ദന്റെ മൂന്നു ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുകയാണ്. തിയേറ്റർ റിലീസായി എത്താൻ തയാറെടുക്കുന്ന ചിത്രമാണ് ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാൻ. വിഷ്ണു മോഹനാണ് ചിത്രത്തിന്റെ രചയിതാവും സംവിധായകനും. ഒരു പ്രത്യേക സാഹചര്യത്തിൽ ഉണ്ണി ഈ സിനിമയിലെ നായകന്റെയും നിർമ്മാതാവിന്റെയും റോളുകൾ ഒന്നിച്ച് ഏറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നു.

advertisement

ഈ ചിത്രത്തിനായി ഉണ്ണി മുകുന്ദൻ സിക്സ് പാക്ക് ലുക്ക് വെടിഞ്ഞ് ശരീരഭാരം വർധിപ്പിച്ചിരുന്നു. എന്നാൽ ശരീരഭാരം കൂടിയ ശേഷമാണ് നിർമ്മാതാവിന്റെ സ്ഥാനത്തേക്ക് ആളെക്കണ്ടെത്തേണ്ടതായി വന്നത്. ഇതേ സമയം തന്നെ ആദ്യ കോവിഡ് ലോക്ക്ഡൗണും ഉണ്ടായി. അടുത്ത നിർമ്മാതാവ് എത്തുന്നത് വരെ ഇതേനിലയിൽ തുടരുക എന്ന അവസ്ഥയിലേക്ക് കടന്നപ്പോൾ ഉണ്ണി നിർമ്മാണ ചുമതല കൂടി ഏറ്റെടുത്തു.

ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളിലെ 48 ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയാക്കി.

ഇന്ദ്രൻസ്, സൈജു കുറുപ്, മേജർ രവി, അജു വർഗീസ്, അഞ്ചു കുര്യൻ, വിജയ് ബാബു, കലാഭവൻ ഷാജോൺ, അപർണ ജനാർദ്ദനൻ, സ്മിനു, കുണ്ടറ ജോണി, ശ്രീജിത്ത് രവി, കോട്ടയം രമേശ്, പൗളി വിൽ‌സൺ, കൃഷ്ണ പ്രസാദ്, മനോഹരി അമ്മ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ.

advertisement

'അന്ധാദുൻ' മലയാളം റീമേക് ചിത്രമായ 'ഭ്രമം', പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, മംമ്ത മോഹൻദാസ് എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമയാണ്. രവി കെ. ചന്ദ്രന്‍ ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിക്കുന്ന 'ഭ്രമം' എ.പി. ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിർമ്മിക്കുന്നു. ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, രാശി ഖന്ന, സുരഭി ലക്ഷ്മി, അനന്യ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. തിരക്കഥയും, സംഭാഷണവും ശരത് ബാലന്‍ നിർവഹിക്കുന്നു.

ഇക്കഴിഞ്ഞ പിറന്നാൾ ദിനത്തിൽ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് 'ബ്രൂസ് ലീ'. പുലിമുരുകൻ, മധുരരാജ തുടങ്ങിയ മാസ്സ് സിനിമകൾ സംവിധാനം ചെയ്ത ഫാമിലി എന്റെർറ്റൈനെർ സിനിമകളുടെ തമ്പുരാൻ വൈശാഖും മലയാളികളുടെ മസിലളിയൻ ഉണ്ണി മുകുന്ദനും മല്ലു സിംഗിനു ശേഷം നീണ്ട എട്ടു വർഷത്തെ ഇടിവേള കഴിഞ്ഞു വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്.

advertisement

25 കോടിയോളം മുതൽ മുടക്കിൽ ഒരുങ്ങുന്ന 'ബ്രൂസ്‌ ലീ' എന്ന ഈ മാസ്സ്‌ ആക്ഷൻ എന്റർടൈനർ നിർമ്മിക്കുന്നത്‌ ഉണ്ണി മുകുന്ദൻ ഫിലിംസ് ബാനറിൽ ആണ്. പുലിമുരുകൻ, മധുരരാജ എന്നീ സിനിമകൾക്ക്‌ ശേഷം ഉദയകൃഷ്ണ രചനയും ഷാജികുമാർ ഛായാഗ്രഹണവും നിർവഹിക്കുന്ന ചിത്രം കൂടിയാണ് 'ബ്രൂസ്‌ ലീ'

മലയാളം വാർത്തകൾ/ വാർത്ത/Film/
Unni Mukundan | മോഹൻലാൽ ചിത്രം ബ്രോ ഡാഡിയിലും, 12th മാനിലും ഉണ്ണി മുകുന്ദൻ
Open in App
Home
Video
Impact Shorts
Web Stories