സിയോൺ ക്ലാസിക്സ് ആണ് 'ഈശ്വരൻ' ആൽബം
പുറത്തിറക്കിയത്. ജിനോ കുന്നുംപുറത്ത് ഗാനരംഗങ്ങളുടെ സംവിധാനം നിർവഹിച്ചിരിക്കുന്നു. ആൽബത്തിന്റെ നിർമാണവും ജിനോ തന്നെ. 22 വർഷമായി ക്രിസ്ത്യൻ ഭക്തിഗാനശാഖയിൽ സജീവ സാന്നിധ്യമാണ് ജിനോയുടെ സിയോൺ ക്ലാസിക്സ് .
ഈശ്വരൻ’ ആൽബത്തിന് മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്.
എസ്.പി. വെങ്കടേഷിന്റെ ഹൃദ്യമായ ഈണം വീണ്ടും മലയാളത്തിലേക്കു എത്തിയിരിക്കുന്നു. നീണ്ട ഇടവേളയ്ക്കു ശേഷമാണ് എസ്പിവി പാട്ടുമായി മലയാളത്തിൽ തിരിച്ചെത്തുന്നത്.
എട്ടോളം പ്രമുഖ ഗായകരും പ്രമുഖ ഗാന രചയിതാക്കളും ഉൾപ്പടെ 100 -ൽ പരം കലാകാരന്മാരാണ് ഈ ആൽബത്തിന്റെ അണിയറയിൽ പ്രവർത്തിച്ചിരിക്കുന്നത്.
advertisement
Also read: Mukundan Unni Associates | സുക്കര്‍ ബര്‍ഗിന്റെ പണി ഏറ്റില്ല; മാസ് റീ എന്‍ട്രിയുമായി മുകുന്ദന്‍ ഉണ്ണി
പേജ് ബ്ലോക്ക് ചെയ്ത് സുക്കര്‍ ബര്‍ഗ് പണി കൊടുത്തെങ്കിലും മാസ് റീ എന്‍ട്രിയുമായി അഡ്വക്കേറ്റ് മുകുന്ദന്‍ ഉണ്ണി. ഇങ്ങനെ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.സംഭവം വേറെ ഒന്നുമല്ല വിനീത് ശ്രീനിവാസനെ നായകനാക്കി ഗോദ, ആനന്ദം, ഉറിയടി, കുരങ്ങ് ബൊമ്മൈ എന്നീ ചിത്രങ്ങളുടെ എഡിറ്റര്‍ ആയിരുന്ന അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്' എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍സ് ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
കഴിഞ്ഞ ഏതാനും ദിവസമായി അഡ്വക്കേറ്റ് മുകുന്ദന്‍ ഉണ്ണി എന്ന ഫേസ്ബുക്ക് പേജ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച രാവിലെ തന്റെ ഫേസ്ബുക്ക് പേജ് കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡിന് നിരക്കുന്നതല്ലെന്ന് കാണിച്ച് പേജ് പോയതായി പറഞ്ഞ് മുകുന്ദന്‍ ഉണ്ണി എന്ന ഇന്‍സ്റ്റ പേജില്‍ പോസ്റ്റ് വന്നിരുന്നു.
തുടര്‍ന്ന് വൈകീട്ടാണ് താന്‍ പറഞ്ഞ പോലെ തിരികെ വന്നെന്ന് പറഞ്ഞു കൊണ്ട് കിടിലന്‍ ഫോട്ടോ ഷോപ്പ് ചിത്രവുമായി അഡ്വക്കേറ്റ് മുകുന്ദന്‍ ഉണ്ണി ഫേസ്ബുക്ക് പേജ് തിരികെ വന്നത്.