TRENDING:

Sesham Mike-il Fathima | ചെറിയ മാറ്റമുണ്ട്; കല്യാണി പ്രിയദർശന്റെ 'ശേഷം മൈക്കിൽ ഫാത്തിമ'യുടെ പുതിയ റിലീസ് തിയതി

Last Updated:

നവംബർ മൂന്നായിരുന്നു ആദ്യം നിശ്ചയിച്ച തിയതി. ഇൻസ്റഗ്രാമിലൂടെ പുതിയ തിയതി കല്യാണി പങ്കിട്ടു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചില സാങ്കേതിക കാരണങ്ങളാൽ കല്യാണി പ്രിയദർശൻ (Kalyani Priydarshan) നായികയാവുന്ന ചിത്രം ‘ശേഷം മൈക്കിൽ ഫാത്തിമ’യുടെ (Sesham MIke-il Fathima) റിലീസ് തീയതിയിൽ മാറ്റം. നവംബർ മൂന്നായിരുന്നു ആദ്യം നിശ്ചയിച്ച തിയതി. പകരം ചിത്രം നവംബർ 17ന് തിയേറ്ററിലെത്തും. ഇൻസ്റാഗ്രാമിലൂടെ പുതിയ തിയതി കല്യാണി പങ്കിട്ടു.
ശേഷം മൈക്കിൽ ഫാത്തിമ
ശേഷം മൈക്കിൽ ഫാത്തിമ
advertisement

മനു സി. കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ അനിരുദ്ധ് രവിചന്ദർ ആലപിച്ച ഗാനവും ചിത്രത്തിന്റെ ടീസറും പ്രേക്ഷകർക്കിടയിൽ എത്തിച്ചേർന്നിരുന്നു.

ഇന്ത്യൻ സിനിമാ ലോകത്തിൽ കളക്ഷൻ റെക്കോർഡുകൾ സൃഷ്ടിച്ച് മുന്നേറുന്ന ഷാരൂഖ് ഖാന്റെ ‘ജവാൻ’, വിജയുടെ ‘ലിയോ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗോകുലം മൂവീസ് ആഗോള തലത്തിൽ റിലീസ് ചെയ്യുന്ന മലയാള ചിത്രമായിരിക്കും ‘ശേഷം മൈക്കിൽ ഫാത്തിമ’. കേരളത്തിൽ ഗോകുലം മൂവീസിന്റെ ഡിസ്ട്രിബൂഷൻ പാർട്ട്നേഴ്‌സ് ആയ ഡ്രീം ബിഗ് ഫിലിംസാണ് വിതരണം നിർവഹിക്കുന്നത്.

advertisement

കല്യാണി പ്രിയദർശനോടൊപ്പം സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്, ഷാജു ശ്രീധർ, മാല പാർവതി, അനീഷ് ജി മേനോൻ, സരസ ബാലുശ്ശേരി, പ്രിയാ ശ്രീജിത്ത്, ബാലതാരങ്ങളായ തെന്നൽ, വാസുദേവ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ദി റൂട്ട് , പാഷൻ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ജഗദീഷ് പളനിസ്വാമിയും സുധൻ സുന്ദരവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : രഞ്ജിത് നായർ, ഛായാഗ്രഹണം : സന്താന കൃഷ്ണൻ രവിചന്ദ്രൻ, സംഗീത സംവിധാനം: ഹിഷാം അബ്ദുൽ വഹാബ്, എഡിറ്റർ : കിരൺ ദാസ്, ആർട്ട് : നിമേഷ് താനൂർ, കോസ്റ്റ്യൂം : ധന്യാ ബാലകൃഷ്ണൻ, മേക്കപ്പ് : റോണക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ് : സുകു ദാമോദർ, പബ്ലിസിറ്റി : യെല്ലോ ടൂത്ത്സ്, പ്രൊഡക്ഷൻ കൺട്രോളർ : റിച്ചാർഡ്, ക്രിയേറ്റിവ് പ്രൊഡ്യൂസർ : ഐശ്വര്യ സുരേഷ്, പി.ആർ.ഒ. : പ്രതീഷ് ശേഖർ.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Sesham Mike-il Fathima | ചെറിയ മാറ്റമുണ്ട്; കല്യാണി പ്രിയദർശന്റെ 'ശേഷം മൈക്കിൽ ഫാത്തിമ'യുടെ പുതിയ റിലീസ് തിയതി
Open in App
Home
Video
Impact Shorts
Web Stories