ഷാഹിൻ റഹ്മാൻ, നിഖിൽ രാമൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്തിരിക്കുന്ന ഗാനത്തിന്റെ ഐഡിയ ഒരുക്കിയതും ഡിസൈൻ ചെയ്‌തതും കുട്ടു ശിവാനന്ദനാണ്. രജിത് ദേവ് നൃത്ത സംവിധാനം നിർവഹിച്ചിരിക്കുന്ന ഹബീബി ഡ്രിപ്പിന് ക്യാമറ ചലിപ്പിച്ചത് സംവിധായകരിലൊരാളായ നിഖിൽ രാമൻ, അസം മുഹമ്മദ് എന്നിവർ ചേർന്നാണ്.
advertisement
ഹബീബീ ഡ്രിപ്പിൻ്റെ എഡിറ്റിംഗ് നിർവഹിച്ചത് ഷാഹിൻ റഹ്മാൻ, വരികൾ രചിച്ച് ആലപിച്ചത് ഡബ്‌സി എന്നിവരാണ്. റിബിൻ റിച്ചാർഡ് ആണ് ഈ ഗാനത്തിന് വേണ്ടി സംഗീതം ചെയ്തിരിക്കുന്നതും ഗാനം നിർമ്മിച്ചിരിക്കുന്നതും. ഏതായാലും നിവിൻ പോളി ആരാധകർക്കും സംഗീത പ്രേമികൾക്കും ഒരുപോലെ വൈബ് ചെയ്യാവുന്ന ഒരു ഗാനമായാണ് ഹബീബീ ഡ്രിപ്പ് പുറത്തെത്തിച്ചിരിക്കുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - പ്രവീൺ പ്രകാശൻ, കലാസംവിധാനം - മുകേഷ് എം. ഗോപി, സ്റ്റിൽസ് - ജസീം എൻ.കെ., വസ്ത്രാലങ്കാരം - കോസ്റ്റുംസ് ഇൻ ദുബായ്, സെനി വേണുഗോപാലൻ, സ്റ്റൈലിസ്റ്റ് - ബിന്ധ്യ നെൽസൺ.
Summary: Nivin Pauly music album Habibi Drip is an instant hit on Youtube