രാജാ രവി വർമയുടെ ജീവിത നിമിഷങ്ങളെ മിഴിവാർന്ന ക്യാൻവാസിലേക്കെന്നപോലെ ഒപ്പിയെടുത്തിരിക്കുന്നു ഛായാഗ്രാഹകൻ അയ്യപ്പൻ. സപ്ത വർണ്ണങ്ങൾ ചാലിച്ചെഴുതിയ ഒരു മനോഹര ചിത്രം പോലെ പ്രേക്ഷക മനസ്സിലേക്ക് കയറിക്കൂടുന്ന ഈ സംഗീത ശിൽപ്പത്തിൻ്റെ ആദ്യ പ്രദർശനം രാജാ രവിവർമ്മയുടെ 177-ാം ജന്മ ദിനത്തോടനുബന്ധിച്ച് കിളിമാനൂർ കൊട്ടാരത്തിൽ നടത്തിയ സാംസ്കാരിക സമ്മേളനത്തിൽ വച്ചു നടന്നു.
ഈ ദൃശ്യകാവ്യത്തിൽ കിളിമാനൂർ രാമവർമ്മ തമ്പുരാൻ, മായാ കെ. വർമ്മ, വി.കെ. കൃഷ്ണകുമാർ, കല്ലറ മുരളി, മാസ്റ്റർ അക്ഷിത് എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. രാജാ രവിവർമ്മയുടെ ജനനവും കിളിമാനൂർ കൊട്ടാരത്തിലെ അന്ത്യനിമിഷങ്ങളും കൂടാതെ, ചിത്രശാലയിലും കൊട്ടാരക്കെട്ടിലും ഇപ്പോഴും നിറഞ്ഞുനിൽക്കുന്ന ചിത്രകാരൻ്റെ അദൃശ്യ സാന്നിധ്യം അദ്ദേഹത്തിൻ്റെ പിൻതലമുറക്കാരനും സംഗീതജ്ഞനുമായ കിളിമാനൂർ രാമവർമ്മ തമ്പുരാൻ്റെ ഇരട്ട വേഷത്തിലൂടെ ചിത്രീകരിച്ചിരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
advertisement
ചരിത്ര പ്രസിദ്ധമായ കിളിമാനൂർ കൊട്ടാരത്തിൻ്റെ ശില്പസൗന്ദര്യവും കൊട്ടാര പരിസരത്തെ കാവുകളുടെ ഹരിതഭംഗിയും ഈ സംഗീതശിൽപ്പത്തെ ആസ്വാദ്യമായ ഒരു ദൃശ്യവിരുന്നാക്കി മാറ്റിയിരിക്കുന്നു.
ബാനർ- സൂര്യാംശു ക്രിയേഷൻസ്, നിർമ്മാണം- വി കെ കൃഷ്ണകുമാർ, സംവിധാനം - എസ് എൻ ശ്രീപ്രകാശ്, ഛായാഗ്രഹണം എഡിറ്റിംഗ് - അയ്യപ്പൻ എൻ, ഗാനരചന - മായ കെ വർമ്മ, സംഗീതം, ആലാപനം - രാമവർമ്മ തമ്പുരാൻ (കിളിമാനൂർ കൊട്ടാരം), മിക്സിംഗ്, മാസ്റ്ററിംഗ് - രാജീവ് ശിവ, സ്റ്റുഡിയോ- നിസര (തിരുവനന്തപുരം), കല- എസ്.എൻ. ശ്രീപ്രകാശ്, ലിജിൻ സി. ബാബു, വിപിൻ വിജയകുമാർ, ചമയം - സിനിലാൽ, വിഷ്ണു, പ്രീതി, കീബോർഡ് & റിഥം - രാജീവ് ശിവ, ഇലക്ട്രിക് ഗിറ്റാർ, അക്കോസ്റ്റിക് ഗിറ്റാർ, ബേയ്സ് ഗിറ്റാർ - സുധേന്ദു രാജ്, അസ്സോസിയേറ്റ് ക്യാമറ - പ്രജിത്ത്, സ്റ്റിൽസ്- അരുൺ വിശ്വൽ, ലൈറ്റ് യൂണിറ്റ് - എ.സി.എ. ഫിലിംസ്, അരുൺലാൽ, അനീഷ്, വിവേക്, വിഷ്ണു, ഡ്രോൺ - രാഹുൽ കൃഷ്ണ, എ ഐ - യുഹബ് ഇസ്മയിൽ, വി എഫ് എക്സ്- ജയൻ കീഴ്പേരൂർ, പോസ്റ്റർ ഡിസൈൻ- പ്രവീൺ ആറ്റിങ്ങൽ, പി.ആർ.ഒ. - അജയ് തുണ്ടത്തിൽ.
Summary: Pranamam, a musical tribute to renowned painter Raja Ravi Varma, got released on YouTube