രഞ്ജിത്ത് എം തിവാരി സംവിധാനം ചെയ്യുന്ന സിനിമ പൂജ എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ വഷു ഭഗ്നാനി, ജാക്കി ഭഗ്നാനി, ദീപ്‍ശിഖ ദേശ്‍മുഖ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. സെപ്റ്റംബര്‍ 2ന് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ സിനിമ റിലീസ് ചെയ്യും. തമിഴില്‍ അമലപോള്‍ അവതരിപ്പിച്ച നായിക വേഷത്തില്‍ രാകുല്‍ പ്രീത് സിങ്ങാണ് എത്തുന്നത്.
ഹിമാചല്‍ പ്രദേശിലെ കസൗളി എന്ന പ്രദേശം കഥാ പശ്ചാത്തലമാക്കുന്ന ചിത്രം മൂന്ന് കൊലപാതകങ്ങള്‍ നടത്തിയ ഒരു സീരിയല്‍ കില്ലറിനെ തേടി ഒരു പൊലീസ് ഓഫീസര്‍ നടത്തുന്ന അന്വേഷണമാണ് 'കട്‍പുട്‍ലി'. തെന്നിന്ത്യയില്‍ ഹിറ്റായി മാറിയ ചിത്രം 'രാക്ഷസുടു' എന്ന പേരില്‍ തെലുങ്കിലും റിമേക്ക് ചെയ്തിരുന്നു.
advertisement
കോവിഡിന് ശേഷം തുടര്‍ച്ചയായി സിനിമകള്‍ പരാജയപ്പെടുന്ന ബോളിവുഡില്‍ സൂപ്പര്‍ താര ചിത്രങ്ങള്‍ക്ക് പോലും പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് എത്തിക്കാന്‍ കഴിയുന്നില്ല എന്ന വിമര്‍ശനം തുടരുകയാണ്. വന്‍ മുതല്‍ മുടക്കില്‍ പുറത്തിറക്കുന്ന പല സിനിമകളും പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തത് ബോളിവുഡിനെ ആകെ പ്രതിസന്ധിയിലാക്കി കഴിഞ്ഞു.