TRENDING:

'ജീവിക്കണമെന്ന ആഗ്രഹം അവനും ജീവിക്കുമെന്ന പ്രതീക്ഷ ഞങ്ങൾക്കും ഉണ്ടായിരുന്നു'; നടൻ വിഷ്ണുപ്രസാദിനെ അനുസ്മരിച്ച് സീമ ജി നായര്‍

Last Updated:

'അവസാനം ആയി ഒരു നോക്ക് കാണാൻ കഴിയാതെ പോകുന്നു ..വിഷ്ണു വിട'

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: അന്തരിച്ച സിനിമാ-സീരിയൽ നടൻ വിഷ്ണുപ്രസാദിനെ അനുസ്മരിച്ച് നടി സീമ ജി‌‌ നായർ. കഴിഞ്ഞയാഴ്ച ആശുപത്രിയിൽ പോയി സുഖവിവരം അന്വേഷിച്ചിരുന്നു എന്നും സ്വകാര്യ ചാനലിൽ തന്റെ സഹാദരനായി അഭിനയിക്കാൻ വരുമ്പോൾ തുടങ്ങിയ ബന്ധമായിരുന്നു വിഷ്ണുപ്രസാദുമായുണ്ടായിരുന്നതെന്നും സീമ ജി നായർ ഫേസ്ബുക്കിൽ കുറിച്ചു.
News18
News18
advertisement

കുറിപ്പിന്റെ പൂർണരൂപം

വിഷ്ണു പ്രസാദ് വിടപറഞ്ഞു ..എത്രയോ വർഷത്തെ ബന്ധം ..എന്റെ അപ്പൂ 6 മാസം ആയപ്പോൾ തുടങ്ങിയ ബന്ധം .. ഏഷ്യാനെറ്റിന്റെ ആദ്യ മെഗാ സീരിയൽ ഗോകുലത്തിൽ എന്റെ ബ്രദർ ആയി അഭിനയിക്കാൻ വരുമ്പോൾ തുടങ്ങിയ ബന്ധം .. അപ്പുവിന്റെ ഒന്നാം പിറന്നാൾ ആഘോഷിച്ചത് ആ സെറ്റിൽ വെച്ചായിരുന്നു .. എല്ലാവർക്കും തിരക്കേറിയപ്പോൾ കാണൽ കുറവായി .കഴിഞ്ഞ ആഴ്ച്ച ആസ്റ്റർ മെഡിസിറ്റിയിൽ പോയി അവനെ കണ്ടു. ഞാൻ കുറെ കോമഡിയൊക്കെ പറഞ്ഞു.. ഒറ്റക്കൊമ്പനാണ് ഈ കിടക്കുന്നതു എന്നൊക്കെ പറഞ്ഞപ്പോൾ നല്ല ചിരി ആയിരുന്നു .. പിന്നീട് വൈഫ് കവിത എന്നെ വിളിച്ചു പറഞ്ഞു ചേച്ചി വന്നത് വലിയ ആശ്വാസം ആയെന്നു ..കൂടെ ആശ്വാസം ആയി തന്നെ നിൽക്കാനാണ് പോയതും ..കരൾ പകുത്തു നല്കാൻ തയ്യാറായ മകളെയും കണ്ടു ..വീണ്ടും വരാമെന്നു പറഞ്ഞിറങ്ങുമ്പോൾ അവൻ ഇത്ര പെട്ടെന്ന് വിട പറയും എന്ന് കരുതിയില്ല ..ജീവിക്കണമെന്ന ആഗ്രഹം അവനും ,ജീവിക്കുമെന്ന പ്രതീക്ഷ ഞങ്ങൾക്കും ഉണ്ടായിരുന്നു ..പക്ഷെ ..ഇപ്പോൾ ഈ വിവരം അറിഞ്ഞപ്പോൾ കവിതയെ (ഭാര്യ )യെ വിളിച്ചു സത്യം ആണോന്നറിയാൻ ..അപ്പുറത്തു കരച്ചിൽ ആയിരുന്നു മറുപടി ..പെങ്ങൾ വരാൻ വേണ്ടി മോർച്ചറിയിലേക്ക് മാറ്റി ..മറ്റന്നാൾ ആയിരിക്കും അടക്കം ..എനിക്കാണെങ്കിൽ ഇന്നും , നാളെയും വർക്കും ..അവസാനം ആയി ഒരു നോക്ക് കാണാൻ കഴിയാതെ പോകുന്നു ..വിഷ്ണു വിട

advertisement

കരൾ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴയവരെ ഇന്നലെ രാത്രിയാണ് വിഷ്ണു പ്രസാദ് അന്തരിച്ചത്. കരള്‍ മാറ്റ ശസ്ത്രക്രിയക്ക് തയാറെടുക്കവെയാണ് അന്ത്യം. കരൾ ദാനം ചെയ്യാൻ മകൾ തയാറായിരുന്നു. ശസ്ത്രക്രിയക്ക് വേണ്ടിയുള്ള ഭീമമായ തുക കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു കുടുംബവും സഹപ്രവർത്തകരും. കാശി, കൈ എത്തും ദൂരത്ത്, റൺവേ, മാമ്പഴക്കാലം, ലയൺ, ബെൻ ജോൺസൺ, ലോകനാഥൻ ഐഎഎസ്, പതാക, മാറാത്ത നാട് തുടങ്ങിയ സിനിമകളിൽ അഭിനയിച്ച താരമാണ് വിഷ്ണു പ്രസാദ്. സീരിയൽ രംഗത്ത് സജീവമായിരുന്നു. അഭിരാമി, അനനിക എന്നിങ്ങനെ രണ്ട് പെൺ മക്കളാണുള്ളത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
'ജീവിക്കണമെന്ന ആഗ്രഹം അവനും ജീവിക്കുമെന്ന പ്രതീക്ഷ ഞങ്ങൾക്കും ഉണ്ടായിരുന്നു'; നടൻ വിഷ്ണുപ്രസാദിനെ അനുസ്മരിച്ച് സീമ ജി നായര്‍
Open in App
Home
Video
Impact Shorts
Web Stories