TRENDING:

ചിൽഡ്രൻസ് പാർക്ക്: ഷാഫിയും റാഫിയും വീണ്ടും

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മായാവി, ടു കൺട്രീസ് എന്നീ ചിത്രങ്ങൾക്കു ശേഷം ഷാഫിയും റാഫിയും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മൂന്നാറിൽ തുടങ്ങി. ഷറഫുദീൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ധ്രുവ് എന്നിവർ നായകന്മാരാവുന്നു. ചിൽഡ്രൻസ് പാർക്കെന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ നായികമാർ ഗായത്രി സുരേഷ്, മാനസാ രാധാകൃഷ്ണൻ, സൗമ്യ മേനോൻ എന്നിവരാണു. പേരു പോലെ കുട്ടികളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 75ഓളം കുട്ടികളാവും സിനിമയുടെ ഭാഗമാവുക.
advertisement

കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് റാഫിയാണ്. കൊച്ചിൻ ഫിലിംസിന്റെ ബാനറിൽ രൂപേഷ് ഓമനയും മിലൻ ജലീലും ചേർന്നാണ് നിർമ്മാണം. മധു, റാഫി, ധർമജൻ, ശ്രീജിത്ത്‌ രവി, ശിവജി ഗുരുവായൂർ, നോബി, ബേസിൽ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നു. ഛായാഗ്രഹണം ഫൈസൽ അലി, ആർട്ട് അർക്കൻ, എഡിറ്റിംഗ് സാജൻ, കോസ്റ്റ്യും സമീറ സനീഷ്, മേക്കപ്പ്

advertisement

പട്ടണം റഷീദ് തുടങ്ങിയവർ കൈകാര്യം ചെയ്യുന്നു. മൂന്നാറും എറണാകുളവുമാണ്‌ പ്രധാന ലൊക്കേഷനുകൾ.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ചിൽഡ്രൻസ് പാർക്ക്: ഷാഫിയും റാഫിയും വീണ്ടും