TRENDING:

'പ്രിയപ്പെട്ട ഷാജി സാർ മടങ്ങിയത് ഒന്നിച്ച് വീണ്ടുമൊരു സിനിമയെന്ന സ്വപ്നം ബാക്കിവെച്ച്': മോഹൻലാൽ

Last Updated:

'വാനപ്രസ്ഥത്തിൻ്റെ കാലത്താണ്‌ ഷാജി സർ എന്ന സംവിധായകനോടൊപ്പം പ്രവർത്തിക്കാനുള്ള ഭാഗ്യം ഉണ്ടായത്. എന്നെ സംബന്ധിച്ചിടത്തോളം അതിന്‌ മുമ്പും പിൻപും എന്നൊരു വഴിത്തിരുവുണ്ടാക്കിയ സിനിമ'

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ഒന്നിച്ച് വീണ്ടുമൊരു സിനിമ എന്ന സ്വപ്നം ബാക്കിവച്ചാണ് ഷാജി എൻ കരുൺ മടങ്ങിയതെന്ന് മോഹൻലാൽ. ക്യാമറകൊണ്ട് കവിത രചിക്കുക എന്നൊക്കെ ആലങ്കാരികമായി പറയുന്നത് അക്ഷരാർത്ഥത്തിൽ നമുക്ക് അനുഭവവേദ്യമാക്കി തന്ന ചലച്ചിത്രകാരനാണ് അദ്ദേഹമെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
News18
News18
advertisement

കുറിപ്പിന്റെ പൂർണരൂപം

മലയാളസിനിമയെ ലോകത്തിൻ്റെ നെറുകയിൽ എത്തിച്ച, ഓരോ മലയാളിയും അഭിമാനത്തോടെ ചേർത്തുപിടിച്ച, ഷാജി എൻ കരുൺ സർ നമ്മെ വിട്ടുപിരിഞ്ഞു. 'നേരം പുലരുമ്പോൾ', പഞ്ചാഗ്നി, 'ഒന്നുമുതൽ പൂജ്യം വരെ' - ഈ മൂന്ന് സിനിമകളിലും എൻ്റെ റോളുകൾ ദൈര്‍ഘ്യം കൊണ്ട് ചെറുതും പ്രാധാന്യം കൊണ്ട് നിറഞ്ഞുനിൽക്കുന്നതുമായിരുന്നു. ഈ മൂന്ന് ചിത്രങ്ങളുടേയും ഛായാഗ്രാഹകൻ, ഞാനേറെ ബഹുമാനിക്കുന്ന, പിൽക്കാലത്ത് എൻ്റെ അഭിനയജീവിതത്തിൽ തന്നെ വഴിത്തിരിവുണ്ടാക്കിയ ഷാജി എൻ കരുൺ സർ ആയിരുന്നു.

advertisement

ക്യാമറകൊണ്ട് കവിത രചിക്കുക എന്നൊക്കെ ആലങ്കാരികമായി പറയുന്നത് അക്ഷരാർത്ഥത്തിൽ നമുക്ക് അനുഭവവേദ്യമാക്കി തന്ന ചലച്ചിത്രകാരൻ. വാനപ്രസ്ഥത്തിൻ്റെ കാലത്താണ്‌ ഷാജി സർ എന്ന സംവിധായകനോടൊപ്പം പ്രവർത്തിക്കാനുള്ള ഭാഗ്യം ഉണ്ടായത്. എന്നെ സംബന്ധിച്ചിടത്തോളം അതിന്‌ മുമ്പും പിൻപും എന്നൊരു വഴിത്തിരുവുണ്ടാക്കിയ സിനിമ. കാനിലെ റെഡ് കാർപ്പറ്റിൽ അദ്ദേഹത്തോടൊപ്പം നടക്കുന്നത് ഇന്നലെയെന്നോണം ഞാനോര്‍ക്കുന്നു. ഒന്നിച്ച് വീണ്ടുമൊരു സിനിമ എന്ന സ്വപ്നം ബാക്കിവെച്ചിട്ടാണ്‌ പ്രിയപ്പെട്ട ഷാജി സർ മടങ്ങിയത്. ആ ഓര്‍മ്മകള്‍ക്ക് മുന്നില്‍ കണ്ണീര്‍ പ്രണാമം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
'പ്രിയപ്പെട്ട ഷാജി സാർ മടങ്ങിയത് ഒന്നിച്ച് വീണ്ടുമൊരു സിനിമയെന്ന സ്വപ്നം ബാക്കിവെച്ച്': മോഹൻലാൽ
Open in App
Home
Video
Impact Shorts
Web Stories