ഹരിശ്രീ അശോകനും, സംഗീത സംവിധായകൻ രാഹുൽ രാജും സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു കൊണ്ടാണ് ആരംഭം കുറിച്ചത്. വിഷ്ണു ഉണ്ണികൃഷ്ണനും, ബിബിൻ ജോർജും ചേർന്ന് ഫസ്റ്റ് ക്ലാപ്പും നൽകി. അഞ്ചുമന ക്ഷേത്രസന്നിധിയിൽത്തന്നെയായിരുന്നു ആദ്യ ദിനത്തിലെ ചിത്രീകരണവും.
മേത്താനം എന്ന ഗ്രാമത്തിൽ നടക്കുന്ന ചില സംഭവങ്ങൾ പൂർണ്ണമായും നർമ്മത്തിലൂടെയും, ഒപ്പം ഒരൽപം ഹൊറർ പശ്ചാത്തലത്തിലൂടെയുമവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. ഒരു നാട്ടിൻപുറത്തിൻ്റെ പച്ചയായ ജീവിതം തികച്ചും റിയലിസ്റ്റിക്കായി പറയുകയാണ് ചിത്രം. ഇതിലെ കഥാപാത്രങ്ങളെ ഈ സമൂഹത്തിൽ നമ്മൾ കാണുകയും കേൾക്കുകയും ചെയ്യുന്നവരാണ്.
advertisement
ഒരു നായകനെ കേന്ദ്രികരിച്ചല്ല, മറിച്ച് നിരവധി കഥാപാത്രങ്ങള കേന്ദ്രീകരിച്ചു കൊണ്ടുള്ള അവതരണമാണ് മാർത്താണ്ഡൻ ചിത്രത്തിനു വേണ്ടി സ്വീകരിച്ചിരിക്കുന്നത്. ആദ്യാ സജിത് അവതരിപ്പിക്കുന്ന ചിത്രം ജി.കെ.എസ്. പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മോഹൻ നെല്ലിക്കാട്ടാണ് നിർമ്മിക്കുന്നത്.
വിജയരാഘവൻ, ഹരിശ്രീ അശോകൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, കലാഭവൻ ഷാജോൺ, ടിനി ടോം, മനോജ് കെ.യു., ബിനു ശിവറാം, ജിയോ ബേബി, സിദ്ധാർത്ഥ് ശിവ, കുട്ടി അഖിൽ, ജറോം, ബിപിൻ ചന്ദ്രൻ, വൈക്കം ഭാസി, പ്രിയനന്ദൻ, ആദിനാട് ശശി, റോയ് തോമസ്, മാസ്റ്റർ ശ്രീപത് യാൻ, അനിയപ്പൻ, ശ്രീരാജ്, പൗളി വത്സൻ, സേതുലഷ്മി, ജസ്ന്യ കെ. ജയദീഷ്, ചിത്രാ നായർ, ബിന്ദു അനീഷ്, ലതാദാസ്, അജീഷ, രാജി മേനോൻ, ബേബി റിഹരാജ് എന്നിവർ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു.
ബിനു ശശി റാമിൻ്റേതാണു തിരക്കഥ.
ബി.കെ. ഹരിനാരായണൻ, വിനായക് ശശികുമാർ, ധന്യാ സുരേഷ് മേനോൻ എന്നിവരുടെ ഗാനങ്ങൾക്ക് രാഹുൽ രാജ് ഈണം പകർന്നിരിക്കുന്നു. പ്രദീപ് നായർ ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം - സുജിത് രാഘവ്, മേക്കപ്പ് - അമൽ സി. ചന്ദ്രൻ, കോസ്റ്യൂം ഡിസൈൻ - സിജി തോമസ് നോബൽ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ; അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - സജ്യൂ പൊറ്റയിൽക്കട, ഡിഫിൻ ബാലൻ; പ്രൊഡക്ഷൻ സ്റ്റിൽസ് - അജി മസ്ക്കറ്റ്, മാനേജേഴ്സ് - റഫീഖ് ഖാൻ, മെൽബിൻ ഫെലിക്സ്, പ്രൊഡക്ഷൻ കൺട്രോളർ - ബിജു കടവൂർ.
കൊച്ചിയിലെ പനങ്ങാട് ഗ്രാമത്തിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാകും. പി.ആർ.ഒ.- വാഴൂർ ജോസ്.