TRENDING:

ഓഡീഷനെന്ന പേരിൽ ചതി; തമിഴ് സീരിയൽ നടിയുടെ ന​ഗ്നവീഡിയോ ചിത്രീകരിച്ച് ലീക്ക് ചെയ്തു

Last Updated:

സിനിമാ മേഖലയിൽ അഭിനയ പരിചയമുള്ളവർ പോലും തട്ടിപ്പിനിരയാകുന്ന സംഭവങ്ങളാണ് ഇപ്പോൾ നടക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചെന്നൈ: വ്യാജ ഓഡീഷന്റെ പേരിൽ തമിഴ് സീരിയൽ താരത്തിന്റെ ന​ഗ്ന വീഡിയോ ചോർത്തി തട്ടിപ്പ് സംഘം. പുതിയ ബി​ഗ് ബജറ്റ് ചിത്രത്തിന്റെ ഓഡീഷൻ എന്ന രീതിയിലായിരുന്നു തട്ടിപ്പ് സംഘം നടിയെ സമീപിച്ചത്. ന​ഗ്നമായി അഭിനയിക്കേണ്ട കഥാപരിസരമാണെന്നും അതിനുവേണ്ടി ചില സീനുകൾ ക്യാമറയ്ക്ക് മുന്നിൽ അഭിനയിച്ചു കാണിക്കണമെന്നുമാണ് നടിയെ വിളിച്ചവർ പറഞ്ഞത്.
News18
News18
advertisement

ഇവരുടെ നിർദേശപ്രകാരം അഭിനയിച്ച നടിയുടെ വിഡിയോ പിന്നീട് ചില വെബ്സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടപ്പോഴാണ് ഓഡിഷന്റെ പേരിൽ നടന്നത് തട്ടിപ്പാണെന്ന് യുവനടി തിരിച്ചറിഞ്ഞത്. സിനിമാ മേഖലയിൽ അഭിനയ പരിചയമുള്ളവർ പോലും തട്ടിപ്പിനിരയാകുന്ന സംഭവങ്ങളാണ് ഇപ്പോൾ നടക്കുന്നത്.

ഓൺലൈൻ വഴിയോ അല്ലാതെയോ എത്തുന്ന ഓഡീഷൻ കോളുകളെ ശ്രദ്ധയോടെ സമീപിക്കേണ്ട അവസ്ഥയാണുള്ളത്. പല സമയത്തും അഭിനയ മോഹമുള്ളവരുടെ പരിചയക്കുറവിനെ ചൂഷണം ചെയ്തുകൊണ്ടാണ് വ്യാജ ഓഡിഷനുകൾ അരങ്ങേറുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Film/
ഓഡീഷനെന്ന പേരിൽ ചതി; തമിഴ് സീരിയൽ നടിയുടെ ന​ഗ്നവീഡിയോ ചിത്രീകരിച്ച് ലീക്ക് ചെയ്തു
Open in App
Home
Video
Impact Shorts
Web Stories