TRENDING:

Pinvathil | ഒരു പിൻവാതിൽക്കാഴ്ച; സോഷ്യൽ പൊളിറ്റിക്കൽ സറ്റയർ ചിത്രം 'പിൻവാതിൽ' ടീസർ

Last Updated:

ദേശീയ പുരസ്കാര ജേതാക്കളായ ഛായഗ്രാഹകൻ മധു അമ്പാട്ട്, എഡിറ്റർ ബി. ലെനിൻ, സൗണ്ട് എഞ്ചിനീയർ കൃഷ്ണനുണ്ണി എന്നിവർ ഈ ചിത്രത്തിൽ ഒന്നിക്കുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കഞ്ചനതോപ്പിൽ ഫിലിം ഫാക്ടറിയുടെ ബാനറിൽ തിരക്കഥാകൃത്തും സംവിധായകനുമായ ജെ.സി. ജോർജ് സംവിധാനം ചെയ്യുന്ന ചിത്രം പിൻവാതിലിൻ്റെ ടീസർ റിലീസ് ആയി. തമിഴ് താരം അജിത്ത് ജോർജ്, കന്നഡ താരം മിഹിറ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം സോഷ്യൽ പൊളിറ്റിക്കൽ സറ്റയർ ഡ്രാമയാണ്. വർഷങ്ങൾക്കു മുമ്പ് ജെസി ജോർജ്‌ കഥയും തിരക്കഥയും സംഭാഷണവും രചിച്ച 'കരിമ്പന'യുടെ ഷൂട്ടിംഗ് നടന്ന പാറശ്ശാലയിലും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രീകരണം പൂർത്തിയായത്.
പിൻവാതിൽ ടീസർ
പിൻവാതിൽ ടീസർ
advertisement

ദേശീയ പുരസ്കാര ജേതാക്കളായ ഛായഗ്രാഹകൻ മധു അമ്പാട്ട്, എഡിറ്റർ ബി. ലെനിൻ, സൗണ്ട് എഞ്ചിനീയർ കൃഷ്ണനുണ്ണി എന്നിവർ ഈ ചിത്രത്തിൽ ഒന്നിക്കുന്നു എന്നതും പ്രത്യേകതയാണ്.

അജിത്ത്, മിഹിറ എന്നിവരെ കൂടാതെ കുറവിലങ്ങാട് സുരേന്ദ്രൻ, കെ.പി.എ.സി. രാജേന്ദ്രൻ, സിബി വള്ളൂരാൻ, അനു ജോർജ്, ഷേർളി, അമൽ കൃഷ്ണൻ, അതിശ്വ മോഹൻ, പി.എൽ. ജോസ്, ഹരികുമാർ, ജാക്വലിൻ, ബിനീഷ്, ബിനു കോശി, മാത്യൂ ലാൽ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.

advertisement

സൗണ്ട് എഞ്ചിനീയറിംഗ് വിദ്യാർഥി അദ്വൈതിന്റെ ബാൻഡ് ആയ എത്തെനിക് മ്യൂസിക് ആണ് ചിത്രത്തിൻ്റെ സംഗീതം നിർവഹിക്കുന്നത്. എത്തെനിക് മ്യൂസിക്കിൻ്റെ അരങ്ങേറ്റം ചിത്രമാണ് 'പിൻവാതിൽ'. ശ്രീലങ്കൻ ഗായിക ജിഞ്ചർ പടത്തിന്റെ ടൈറ്റിലിനു വേണ്ടി ഒരു ഗാനം ആലപിച്ചിരിക്കുന്നു. സാരേഗമ മലയാളം ആണ് ചിത്രത്തിൻ്റെ മ്യൂസിക്കൽ റൈറ്റ്സ് കരസ്ഥമാക്കിയിരിക്കുന്നത്.

പ്രീതി ജോർജ്, ദീപു ജോർജ് കാഞ്ചനതോപ്പിൽ എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാതാക്കൾ. നിറം വിജയകുമാർ ആണ് കലാസംവിധാനം നിർവഹിച്ചിരിക്കുന്നത്. വെട്രി, പ്രീതി ജോർജ്, ജെ.സി ജോർജ് എന്നിവരുടെ വരികൾക്ക് ജിഞ്ചർ, ഗോവിന്ദ് പ്രസാദ്, ആദിൽ റഷീദ്, സഞ്ജയ് എ.ആർ.എസ്, തൻവി നായർ, ശ്രദ്ധ ഷൺമുഖൻ എന്നിവർ ആലപിച്ചിരിക്കുന്നു. കളറിസ്റ്റ്: ലിജു പ്രഭാകർ, മേക്കപ്പ്: ജയമോഹൻ, കോസ്റ്റ്യൂംസ്: സുജിത്ത്, ചീഫ് അസോസിയേറ്റ്: വിജയൻ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ മാനേജർ: ശ്യാം, പി.ആർ.ഒ.: പി. ശിവപ്രസാദ്, ഡിസൈൻസ്: ദിലീപ്‌ദാസ്.

advertisement

Summary: Teaser drops for Malayalam movie Pinvaathil, a social political satire drama. Cinematographer Madhu Ambat, Editor B. Lenin and sound engineer Krishnanunni can be seen uniting for the film

മലയാളം വാർത്തകൾ/ വാർത്ത/Film/
Pinvathil | ഒരു പിൻവാതിൽക്കാഴ്ച; സോഷ്യൽ പൊളിറ്റിക്കൽ സറ്റയർ ചിത്രം 'പിൻവാതിൽ' ടീസർ
Open in App
Home
Video
Impact Shorts
Web Stories