TRENDING:

സംവിധായകൻ തമ്പി കണ്ണന്താനം അന്തരിച്ചു

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: സംവിധായകനും നടനുമായ തമ്പി കണ്ണന്താനം അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കരൾ, വൃക്ക അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ചലച്ചിത്ര സംവിധായകന്‍, നിര്‍മാതാവ്, തിരക്കഥാകൃത്ത്, നടന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ്.
advertisement

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കില്‍ കണ്ണന്താനത്തു കുടുംബത്തില്‍ ബേബിയുടെയും തങ്കമ്മയുടെയും ആറാമത്തെ പുത്രനായി 1953 ഡിസംബര്‍ 11നാണ് തമ്പി കണ്ണന്താനത്തിന്‍റെ ജനനം. കോട്ടയം എംസി സെമിനാരി ഹയര്‍ സെക്കൻഡറി സ്‌കൂള്‍, സെന്‍റ് ഡൊമിനിക് കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. സംവിധായകന്‍ ജോഷിയുടെ സഹായിയായാണ് ചലച്ചിത്രജീവിതം ആരംഭിക്കുന്നത്.

1983ല്‍ 'താവളം' എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനാകുന്നത്. 1986ല്‍ പുറത്തിറങ്ങിയ 'രാജാവിന്‍റെ മകന്‍' എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് പ്രശസ്തനാവുന്നത്. നടന്‍ മോഹന്‍ലാലിന്‍റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു ഈ ചിത്രം. 1987ല്‍ 'വഴിയോരക്കാഴ്ചകള്‍', 'ഭൂമിയിലെ രാജാക്കന്മാര്‍' എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. തുടര്‍ന്ന് നിരവധി ഹിറ്റുചിത്രങ്ങള്‍ സംവിധാനം ചെയ്തു.

advertisement

ഏകദേശം 13ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. കൂടാതെ അഞ്ചു ചിത്രങ്ങള്‍ നിര്‍മിക്കുകയും മൂന്ന് ചിത്രങ്ങള്‍ക്ക് തിരക്കഥ നിർവഹിക്കുകയും ചെയ്തിട്ടുണ്ട്. ആ നേരം അല്‍പ നേരം, ജന്മാന്തരം, ഫ്രീഡം എന്നിവയാണ് തിരക്കഥ രചിച്ച ചിത്രങ്ങള്‍. 1981ല്‍ പ്രദര്‍ശനത്തിനെത്തിയ 'അട്ടിമറി' എന്ന ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. 2004ല്‍ പുറത്തിറങ്ങിയ 'ഫ്രീഡം' ആണ് ഒടുവിലായി സംവിധാനം ചെയ്ത ചിത്രം.

ചലച്ചിത്രങ്ങൾ

സംവിധാനം

ഫ്രീഡം - 2004

ലൈഫ് ഓൺ ദ എഡ്ജ് ഓഫ് ഡെത്ത് - 2001

advertisement

ഒന്നാമൻ - 2001

മാസ്മരം - 1997

മാന്ത്രികം - 1995

ചുക്കാൻ - 1994

നാടോടി - 1992

ഇന്ദ്രജാലം - 1990

പുതിയ കരുക്കൾ - 1989

ജന്മാന്തരം - 1988

ഭൂമിയിലെ രാജാക്കന്മാർ - 1987

വഴിയോരക്കാഴ്ചകൾ - 1987

രാജാവിന്റെ മകൻ - 1986

ആ നേരം അല്പദൂരം - 1985

പാസ്പോർട്ട് - 1983

താവളം 1983

നിർമ്മാണം

മാന്ത്രികം - 1995

advertisement

ഇന്ദ്രജാലം - 1990

ജന്മാന്തരം - 1988

വഴിയോരക്കാഴ്ചകൾ - 1987

രാജാവിന്റെ മകൻ - 1986

രചന

ഫ്രീഡം - 2004

ജന്മാന്തരം - 1998 (തിരക്കഥ)

ആ നേരം അല്പ ദൂരം - 1985 (കഥ, തിരക്കഥ)

സഹസംവിധാനം

*പോസ്റ്റ്മോർട്ടം - 1982

അട്ടിമറി - 1981

ഇത്തിക്കര പക്കി - 1980

നടൻ

അട്ടിമറി - 1981

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മദ്രാസിലെ മോൻ

മലയാളം വാർത്തകൾ/ വാർത്ത/Film/
സംവിധായകൻ തമ്പി കണ്ണന്താനം അന്തരിച്ചു