TRENDING:

ലഹരിയില്‍ അമരുന്ന യുവത്വത്തിന്റെ കഥ പറയുന്ന 'ദി റിയൽ കേരള സ്റ്റോറി'; ഫസ്റ്റ്ലുക്ക് പോസ്റ്റർ

Last Updated:

'സേ നോ ടൂ ഡ്രഗ്സ്' എന്ന ടാഗ് ലൈനിൽ പുറത്തിറങ്ങുന്ന ചിത്രം ലഹരിക്കെതിരെയുള്ള ബോധവത്കരണം ലക്ഷ്യമിടുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
യുവത്വത്തിനിടയിലെ അമിത ലഹരി ഉപയോഗം പ്രമേയമാക്കി നിരവധി സിനിമകൾ മുൻപും വന്നിരുന്നു. എന്നാൽ അതിന്റെ ഭീകരത കൃത്യമായി ആവിഷ്ക്കരിച്ച മറ്റൊരു സിനിമയാണ് 'ദി റിയൽ കേരളാ സ്റ്റോറി' (The Real Kerala Story). മൊണാർക്ക് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജെ.കെ. നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ആയി. പുതുമുഖങ്ങളായ സിദ്ധാർത്ഥ് ബാബു, ഖുശ്ബു എന്നിവർക്കൊപ്പം സന്തോഷ് കീഴാറ്റൂർ, ശ്രീധന്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുങ്ങുന്ന ചിത്രം മെയ് പകുതിയോടെ തീയേറ്റർ റിലീസിന് എത്തുമെന്ന് സംവിധായകൻ അറിയിച്ചു.
ദി റിയൽ കേരള സ്റ്റോറി
ദി റിയൽ കേരള സ്റ്റോറി
advertisement

'സേ നോ ടൂ ഡ്രഗ്സ്' എന്ന ടാഗ് ലൈനിൽ പുറത്തിറങ്ങുന്ന ചിത്രം ലഹരിക്കെതിരെയുള്ള ബോധവത്കരണം ലക്ഷ്യമിടുന്നു. സമൂഹത്തിൽ നടക്കുന്ന ചില യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ചിത്രീകരണം പൂർത്തിയാക്കിയ ഈ കുടുംബചിത്രത്തിൻ്റെ കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് സംവിധായകൻ തന്നെയാണ്.

സാധാരണക്കാരുടെ ജീവിതം അതിഭാവുകത്വങ്ങളില്ലാതെ വരച്ചുകാട്ടുന്ന ചിത്രത്തിൽ സിദ്ധാർത്ഥ് ബാബു, ഖുശ്ബു, സന്തോഷ് കീഴാറ്റൂർ, ശ്രീധന്യ എന്നിവരെ കൂടാതെ പ്രശാന്ത് പുന്നപ്ര, ഡോ. രജിത് കുമാർ, ഹാഷിം ഹുസൈൻ, പ്രസാദ്, ഫാൽഗുനി, ജഗ്രൂതി, സാഗരിക പിള്ള, അനേഹ എസ്. പിള്ള, പ്രേംകുമാർ മുംബൈ, സജേഷ് നമ്പ്യാർ, ദേവി നായർ, ജീന പിള്ള, ഗൗരി വി. നമ്പ്യാർ, റോവൻ സാം തുടങ്ങി മലയാളം, ഹിന്ദി, മറാത്തി ഭാഷകളിലെ അഭിനേതാക്കളും അണിനിരക്കുന്നു.

advertisement

ഷാജി ജേക്കബ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റർ രഞ്ജൻ എബ്രഹാം ആണ്. മ്യൂസിക്: ഇഗ്നീഷ്യസ്, ടീനു അറോറ (ഇംഗ്ലീഷ് സോംഗ്), പ്രേംകുമാർ എന്നിവർ ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. ബി.ജി. എം: രതീഷ് വേഗ, പ്രോജക്ട് ഡിസൈനർ: എബ്രഹാം ലിങ്കൺ, ഫിനാൻസ് കൺട്രോളർ: സ്നേഹ നായർ, പ്രൊഡക്ഷൻ കൺട്രോളർ: രാജേഷ് കളമശ്ശേരി, ലിറിക്സ്: സന്തോഷ് വർമ്മ, ജെ.കെ.എൻ. (ഇംഗ്ലീഷ്), മുരളി കൈമൾ, ആർട്ട്: രാജീവ് ഗോപാലൻ, കോസ്റ്യൂംസ്: അലീഷ വാഗീസിയ, മേക്കപ്പ്: മുകേഷ് കെ. ഗുപ്ത, സൗണ്ട് ഡിസൈൻ: കരുൺ പ്രസാദ്, കളറിസ്റ്റ്: നികേഷ് രമേശ്, സ്റ്റുഡിയോ: സൗണ്ട് ബ്രൂവേരി, ആക്ഷൻ: ബ്രൂസ്ലീ രാജേഷ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: അഫ്‌സർ സഗ്രി, സ്റ്റിൽസ്: ശ്രീനി മഞ്ചേരി, ഡിജിറ്റൽ മാർക്കറ്റിംഗ്: ബി.സി. ക്രിയേറ്റീവ്സ്, പബ്ലിസിറ്റി ഡിസൈൻസ്: ഹൈ സ്റ്റുഡിയോസ്, പി.ആർ.ഒ: എബ്രഹാം ലിങ്കൺ, പി. ശിവപ്രസാദ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
ലഹരിയില്‍ അമരുന്ന യുവത്വത്തിന്റെ കഥ പറയുന്ന 'ദി റിയൽ കേരള സ്റ്റോറി'; ഫസ്റ്റ്ലുക്ക് പോസ്റ്റർ
Open in App
Home
Video
Impact Shorts
Web Stories