ആന്റണി പെരുമ്പാവൂരിന്റേയും ശാന്തിയുടേയും മകള്‍ ഡോ. അനിഷയുടെയും പെരുമ്പാവൂര്‍ ചക്കിയത്ത് ഡോ. വിന്‍സന്റിന്റേയും സിന്ധുവിന്റേയും മകന്‍ ഡോ: എമില്‍ വിന്‍സന്റിന്റെയും വിവാഹ ചടങ്ങിനാണ് മോഹൻലാലും കുടുംബവും എത്തിയത്.
വരവേൽപ്പ് സംഘത്തിന്റെ അകമ്പടിയോടു കൂടിയാണ് മോഹൻലാലും സുചിത്രയും പ്രണവും വിസ്മയയും എത്തിയത്. (വീഡിയോ ചുവടെ)
ബ്ലാക്ക് ആൻഡ് റെഡ് തീമിലെ വസ്ത്രങ്ങളാണ് താരകുടുംബം അണിഞ്ഞിരിക്കുന്നത്. മോഹൻലാലും പ്രണവും ബ്ലാക്ക് തീമിലെ സ്യൂട്ട് അണിഞ്ഞപ്പോൾ സുചിത്രയും മകൾ വിസ്മയയും ചുവപ്പു നിറത്തിലെ ഗൗൺ ആണ് ധരിച്ചത്.
നീണ്ട നാളത്തെ വിദേശ വാസത്തിനു ശേഷം അടുത്തിടെയാണ് വിസ്മയ നാട്ടിലേക്ക് മടങ്ങിയത്. താരപുത്രി ശരീരഭാരം കുറച്ചതും വലിയ വാർത്തയായിരുന്നു.
ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹം ഉറപ്പിക്കൽ ചടങ്ങിലും വിവാഹ നിശ്ചയ ചടങ്ങിലും മോഹൻലാലും കുടുബവും സജീവമായിരുന്നു. ഈ ചടങ്ങുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഒട്ടേറെ ശ്രദ്ധ നേടിയിരുന്നു.