TRENDING:

അച്ഛന്റെ മരണശേഷം അദ്ദേഹത്തിന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ ഇറങ്ങുന്ന മക്കൾ; പുതിയ ചിത്രവുമായി വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ്

Last Updated:

ബന്ധങ്ങളുടെ കെട്ടുറപ്പും ഹൃദയഹാരിയായ മൂഹൂർത്തങ്ങളും പ്രണയവുമൊക്കെ ഈ ചിത്രത്തിന് പിൻബലം നൽകുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും വീണ്ടും ഒത്തുചേരുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചു. മാർച്ച് അഞ്ച് ചൊവ്വാഴ്ച്ച രാജാക്കാട്, കള്ളിമാലി ഭദകാളി ക്ഷേത്രസന്നിധിയിലായിരുന്നു ആരംഭം. യിവാനി എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ആരതി കൃഷ്ണ നിർമ്മിച്ച് രജിത്ത് ആർ.എൽ., ശ്രീജിത്ത് എന്നിവർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഇവിടെ ആരംഭിച്ചത്.
ചിത്രത്തിന്റെ പൂജാ വേളയിൽ നിന്നും
ചിത്രത്തിന്റെ പൂജാ വേളയിൽ നിന്നും
advertisement

എം.എം. മണി എം.എൽ.എ. സ്വിച്ചോൻ കർമ്മം നിർവഹിച്ചു. മലയോരമേഖലയിൽ അപൂർവമായി എത്തുന്ന ചലച്ചിത്ര പ്രവർത്തകർക്ക് ഹാർദ്ദവമായ സഹകരണം നൽകി ഇവരെ സഹായിക്കുമെന്ന് സ്വിച്ചോൺ വെളയിൽ എം.എം. മണി ആശംസാപ്രസംഗത്തിൽ പറഞ്ഞു. വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ്, സജിൻ ചെറുകയിൽ എന്നിവർ പങ്കെടുത്ത രംഗത്തോടെ ചിത്രീകരണവും ആരംഭിച്ചു

നാട്ടിലെ ഒരു സാധാരണകുടുംബത്തെ കേന്ദീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ കഥാപുരോഗതി. സെബാൻ എന്ന വ്യക്തിയുടെ മരണത്തിന് ശേഷം അദ്ദേഹം സ്വപ്നം കണ്ട ലോകം സാക്ഷാത്ക്കരിക്കാൻ മക്കളായ ജിജോയും ജിൻ്റോയും നടത്തുന്ന ശ്രമങ്ങളും അതുനടപ്പിലാക്കുന്നതിനിടയിലുണ്ടാകുന്ന പ്രതിസന്ധികളുമാണ് അത്യന്തം രസകരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.

advertisement

ഒരു മലയോര ഗ്രാമത്തിൻ്റെ ജീവിത പശ്ചാത്തലത്തിലൂടെ ആ നാടിൻ്റെ ഉൾത്തുടിപ്പുകൾ കോർത്തിണക്കിയാണ് അവതരണം. ബന്ധങ്ങളുടെ കെട്ടുറപ്പും ഹൃദയഹാരിയായ മൂഹൂർത്തങ്ങളും പ്രണയവുമൊക്കെ ഈ ചിത്രത്തിന് പിൻബലം നൽകുന്നു.

ലാലു അലക്സ് സെബാൻ എന്ന കഥാപാത്രമാവുന്നു. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജുമാണ് മക്കളായ ജിജോ, ജിൻ്റോ എന്നിവരെ അവതരിപ്പിക്കുന്നത്. തെലുങ്കു താരം പായൽ രാധാകൃഷ്ണൻ

നായികയാവുന്നു.

അമൈറ (തെലുങ്ക്), അശോകൻ, ഹരീഷ് കണാരൻ, ദിനേശ് പ്രഭാകർ, ജീമോൻ ജോർജ്, സേതു ലഷ്മി, ഐശ്വര്യാ ബാബു ജീമോൾ, റിയാസ് നർമ്മ കല, ആർ.എസ്. പണിക്കർ, ശശിനമ്പീശൻ, അഞ്ജനാ അപ്പുക്കുട്ടൻ, ശ്യാം തൃക്കുന്നപ്പുഴ, ഷിനിൽ എന്നിവരും എന്നിവരും പ്രധാന അഭിനേതാക്കളാണ്.

advertisement

കഥ- രജിത്ത് ആർ.എൽ., ശിവ; തിരക്കഥ - രജിത്ത് ആർ.എൽ., രാഹുൽ കല്യാൺ, സംഗീതം- റെജിമോൻ ചെന്നൈ, ഛായാഗ്രഹണം- ഷിൻ്റോ വി. ആൻ്റോ, എഡിറ്റിംഗ് - ഷബീർ അലി പി. എസ്., കലാസംവിധാനം- അസീസ് കരുവാരക്കുണ്ട്, കോസ്റ്റ്യും ഡിസൈൻ- ബ്യൂസി ബേബി ജോൺ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - വിജിത്ത്, ഫിനാൻസ് കൺട്രോളർ- അനീഷ് വർഗീസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ജസ്റ്റിൻ കൊല്ലം, പ്രൊഡക്ഷൻ കൺട്രോളർ- കമലാക്ഷൻ പയ്യന്നൂർ, പ്രൊജക്റ്റ് ഡിസൈനർ- അനുക്കുട്ടൻ ഏറ്റുമാന്നൂർ.

advertisement

രാജാക്കാട്, ശാന്തമ്പാറ, രാജകുമാരി, പൂപ്പാറ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും. പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റിൽസ്- അരുൺ.

Summary: New movie of Vishnu Unnikrishnan and Bibin George is about sons fulfilling wishes of their departed father. Lalu Alex plays the character Seban, father to two sons

മലയാളം വാർത്തകൾ/ വാർത്ത/Film/
അച്ഛന്റെ മരണശേഷം അദ്ദേഹത്തിന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ ഇറങ്ങുന്ന മക്കൾ; പുതിയ ചിത്രവുമായി വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ്
Open in App
Home
Video
Impact Shorts
Web Stories